മികച്ച ഭരണം ജന്മാവകാശം; മൻകി ബാത്തിൽ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യസമര വേളയിൽ ‘സ്വയംഭരണം എെൻറ ജന്മാവകാശമാണ്’ മുദ്രാവാക്യമുയർന്നപോലെ ഇക്കാലത്ത് ‘മികച്ച ഭരണം അവകാശമാണ്, അത് ഞാൻ നേടുകതന്നെ ചെയ്യു’മെന്ന് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻകി ബാത്’ റേഡിയോ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എല്ലാ ഇന്ത്യക്കാർക്കും ഭരണമികവിെൻറയും വികസനത്തിെൻറയും ഗുണം ലഭിക്കണം. അപ്രസക്തമായ നിയമങ്ങൾ ഇല്ലാതാക്കിയും ഇളവുകൾ അനുവദിച്ചും എൻ.ഡി.എ സർക്കാർ ഭരണമികവിനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. പ്രസംഗത്തിൽ, സ്വാതന്ത്ര്യസമരത്തിന് ബാലഗംഗാധര തിലക്, സർദാർ വല്ലഭായ് പേട്ടൽ, ചന്ദ്ര ശേഖർ ആസാദ് എന്നിവർ നൽകിയ സംഭാവനകളും മോദി അനുസ്മരിച്ചു.
പരമ്പരാഗത ഗണേശോത്സവം വിപുലമായ പൊതുപരിപാടിയാക്കി മാറ്റാൻ തിലകിന് സാധിച്ചെന്നും അത് സാമൂഹിക ഉണർവിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
