Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു തലാഖും ചൊല്ലാ​െത...

ഒരു തലാഖും ചൊല്ലാ​െത ഭാര്യയെ ഉപേക്ഷിച്ച മോദിക്കെതിരെ എന്ത്​ നടപടിയെടുക്കും

text_fields
bookmark_border
ഒരു തലാഖും ചൊല്ലാ​െത ഭാര്യയെ ഉപേക്ഷിച്ച മോദിക്കെതിരെ എന്ത്​ നടപടിയെടുക്കും
cancel

ന്യൂഡൽഹി: ഭാര്യമാരെ മുത്തലാഖ്​ ചൊല്ലി ഉപേക്ഷിക്കുന്ന ഭർത്താക്കന്മാരെ ജയിലിലടക്കാൻ നിയമമുണ്ടാക്കുന്ന കേന് ദ്ര സർക്കാർ ഒരു തലാഖും ചൊല്ലാ​െത സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്കെതിരെ എന്ത്​ നടപടിയെടുക്കുമെന്ന്​ പ്രത ിപക്ഷ ​നേതാക്കൾ രാജ്യസഭയിൽ ​േചാദിച്ചു.

കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്ങും സമാജ്​വാദി പാർട്ടി നേതാവ ്​ ജാവേദ്​ അലിഖാനുമാണ്​ നിയമമന്ത്രിയോട്​ ഇൗ ചോദ്യമുന്നയിച്ചത്​. രാജ്യ​ത്തി​​​െൻറ പ്രധാന സേവകൻ പ്രധാന സേവികക്ക്​ നീതി ലഭ്യമാക്കുമോ എന്ന്​ ദിഗ്​വിജയ്​ സിങ്​​ ചോദിച്ചു. ബി.ജെ.പിയിൽ നിയമമന്ത്രിക്ക്​ താഴെയായിരുന്ന ചില നേതാക്കൾ പാർട്ടിയുടെ മുകളിലെത്തുകയും ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്​തിട്ടുണ്ട്​. അവർക്ക്​ ശിക്ഷ നൽകുമോ എന്നും സിങ്​​ ആരാഞ്ഞു.

രാജ്യത്ത്​ 20 ലക്ഷം ഹിന്ദു സ്ത്രീകളാണ്​ വിവാഹമോചനം പോലും നടത്താ​െത ഭർത്താക്കന്മാർ ഉപേക്ഷിച്ച്​ അനാഥരായി കഴിയുന്നത്​. അവർക്കുവേണ്ടി പ്രത്യേക നിയമം കൊണ്ടുവരുമോ എന്ന്​ ​േചാദിച്ച ദിഗ്​ വിജയ്​ സിങ്​​ ഹിന്ദു-മുസ്​ലിം കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്​ ഇൗ നിയമനിർമാണമെന്ന്​ കുറ്റപ്പെടുത്തി.

ബില്ലിനെ താൻ അനുകൂലിക്കുന്നുവെങ്കിലും മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതാണ്​ എതിർക്കുന്നതെന്ന്​ ചർച്ചക്ക്​ തുടക്കമിട്ട ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ്​ വനിത നേതാവ്​ അമീ യാജ്​നിക്​ പറഞ്ഞു. ആം ആദ്​മി പാർട്ടി നേതാവ്​ സഞ്​ജയ്​ സിങ്​​ അടക്കം മറ്റു പല പ്രതിപക്ഷ നേതാക്കളും ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗങ്ങളിൽ ഒളിയ​െമ്പയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiTriple Talaq Billheera ben
News Summary - narendra modi wife talaq
Next Story