ന്യൂഡൽഹി: പാകിസ്താനിലെ ബാലകോട്ടിൽ ആക്രമണം നടത്തിയ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദ ി വോട്ട് അഭ്യർഥിച്ചതിനെതിരെ നടപടി. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് കന്നി വോട്ടർമാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ വോട്ട് തേടിയത്. മോദി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, സി.പി.എം അടക്കമുള്ള പാർട്ടികളാണ് പരാതി നൽകിയത്.
'പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീര വ്യോമസേനാ പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം' എന്നായിരുന്നു മോദിയുടെ പ്രസംഗം.