Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി ഫലസ്​തീനിലേക്ക്; ഒ​മാ​നും യു.​എ.​ഇ​യും  സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി ഫലസ്​തീനിലേക്ക്; ഒ​മാ​നും യു.​എ.​ഇ​യും  സ​ന്ദ​ർ​ശി​ക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലു​മാ​യു​ള്ള ച​ങ്ങാ​ത്തം വി​പു​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ സ​ന്തു​ല​ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ​ല​സ്​​തീ​നി​ലേ​ക്ക്. ഫെ​ബ്രു​വ​രി 10ന്​ ​അ​ദ്ദേ​ഹം ഫ​ല​സ്​​തീ​ൻ സ​ന്ദ​ർ​ശി​ക്കും. ഒ​മാ​ൻ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കൊ​പ്പ​മാ​ണ്​ ഫ​ല​സ്​​തീ​ൻ സ​ന്ദ​ർ​ശ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി 10ന്​ ​ഫ​ല​സ്​​തീ​ൻ ത​ല​സ്​​ഥാ​ന​മാ​യ റാ​മ​ല്ല​യി​ൽ എ​ത്തു​ന്ന ന​രേ​ന്ദ്ര മോ​ദി ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തും. 

അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഫ​ല​സ്​​തീ​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. എ​ന്നാ​ൽ, ഫ​ല​സ്​​തീ​നു​മാ​യി ചോ​ര​ക്ക​ളി ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലു​മാ​യു​ള്ള ച​ങ്ങാ​ത്തം മോ​ദി​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ഏ​റെ വി​പു​ല​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഥ​മ  ഇ​സ്രാ​യേ​ൽ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

ഫ​ല​സ്​​തീ​ൻ ഒ​ഴി​വാ​ക്കി​യ​ത്​ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നി​രി​ക്കേ ത​ന്നെ​യാ​യി​രു​ന്നു ഒ​ഴി​വാ​ക്ക​ൽ. ഇ​ന്ത്യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​സ്രാ​യേ​ലി​ൽ പോ​കു​ന്ന​തി​നൊ​പ്പം ഫ​ല​സ്​​തീ​നി​ലും പോ​വു​ന്ന പ​തി​വും ആ ​യാ​ത്ര​യി​ൽ മാ​റ്റി​മ​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipalestinemalayalam news
News Summary - Narendra Modi to visit Palestine - India news
Next Story