Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ രൂപവത്കരണത്തിനു ശേഷം മോദി നേപ്പാൾ സന്ദർശിക്കും
text_fieldsbookmark_border
കാഠ്മണ്ഡു: സർക്കാർ രൂപവത്കരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ സന്ദർശിക്കും. മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ ചെയർമാനുമായ കെ.പി. ശർമ ഒാലിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയശേഷം മോദി നേപ്പാൾ സന്ദർശിക്കുമെന്ന് സി.പി.എൻ-യു.എം.എൽ സെക്രട്ടറി പ്രദിപ് ഖയാവാലി പറഞ്ഞു. റിപ്പബ്ലിക്ദിനത്തിൽ അഭിനന്ദനം അറിയിച്ച് ഒാലി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ടെലിേഫാൺ സംഭാഷണത്തിൽ പ്രധാനമന്ത്രിയെ ഒാലി രാജ്യത്തേക്ക് ക്ഷണിച്ചതായും പ്രദിപ് പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേപ്പാൾ സന്ദർശിച്ചിരുന്നു.
Next Story
