ഒന്നിനു പിറകെ ഒന്നായി അബദ്ധങ്ങൾ; ബിപ്ലബിനെ മോദി ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsഗുവാഹതി: ഒന്നിനു പിറകെ ഒന്നായി അബദ്ധങ്ങൾ എഴുന്നള്ളിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത് തുടർക്കഥയായതോടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു വിളിപ്പിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് ഇടപെടാൻ കഴിയാത്തവിധം കാര്യങ്ങൾ കൈവിട്ടതോടെയാണ് അടിയന്തരമായി ബിപ്ലബിനോട് ഡൽഹിയിലെത്താൻ നിർദേശം. മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടപ്രകാരമാണ് നിർദേശമെന്നാണ് സൂചന.
മഹാഭാരത കാലത്തുതന്നെ ഇൻറർനെറ്റും ഉപഗ്രഹ ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് ബിപ്ലബ് ആദ്യ വെടി പൊട്ടിച്ചത്. മുൻ ലോകസുന്ദരി ഡയാന ഹെയ്ഡനെ വ്യക്തിപരമായി ആക്രമിച്ച് വീണ്ടും കൈ െപാള്ളിയ ത്രിപുര മുഖ്യൻ അടുത്ത ദിവസം മെക്കാനിക്കൽ എൻജിനീയർമാർ ഇനി സിവിൽ സർവിസിന് പോകേണ്ടതില്ലെന്ന ഉപദേശവും നൽകി.
യുവാക്കൾ സർക്കാർ ജോലിക്കു കാത്തുനിൽക്കാതെ പശുക്കളെ വളർത്തുകയോ മുറുക്കാൻ കടകൾ തുറക്കുകയോ വേണമെന്നും ബിപ്ലബ് പറഞ്ഞു. കൂടുതൽ പറയും മുമ്പ് മേയ് രണ്ടിന് പ്രധാനമന്ത്രിയെ കാണണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
