Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടിയും നോട്ട്​...

ജി.എസ്​.ടിയും നോട്ട്​ നിരോധനവും മുൻനിർത്തി തന്നെ വിലയിരുത്തരുത്​-മോദി

text_fields
bookmark_border
Indian Prime Minister
cancel
camera_alt?????????????????

ന്യൂഡൽഹി: ജി.എസ്​.ടിയും നോട്ട്​ നിരോധനവും മാത്രം മുൻനിർത്തി തന്നെ വിലയിരുത്തരുതെന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദി. സീ ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ്​ വിവാദമായ സാമ്പത്തിക പരിഷ്​കാരങ്ങളെ കുറിച്ച്​ മോദി മനസ്സ്​ തുറന്നത്​. ജി.എസ്​.ടിയുടെ വിജയം ഫെഡറൽ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ നികുതി ഘടനയുമായി പൊരുത്തപ്പെടാൻ കുറച്ച്​ സമയമെടുക്കുമെന്നും മോദി വ്യക്​തമാക്കി.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ സംബന്ധിച്ചും മോദി അഭിപ്രായപ്രകടനം നടത്തി. തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ വേണ്ടി മാത്രമാണ്​ ഇന്ത്യയിലെ സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നത്​​ തെറ്റായ ധാരണയാണ്​. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്​ ഇപ്പോൾ ചെയ്യുന്നത്​. തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച്​ നിലവിൽ ചിന്തിക്കുന്നില്ലെന്നും മോദി പറഞ്ഞു.

നേരിട്ടുള്ള വിദേശ നിക്ഷേപം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉദാരസമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. ലോക സാമ്പത്തിക ഫോറത്തി​​​െൻറ ​സമ്മേളനം ഇന്ത്യക്ക്​ ഗുണകരമാവും. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക്​ നേട്ടമുണ്ടാക്കാൻ സാധിച്ചതും മോദി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigstdemonitisationmalayalam news
News Summary - Narendra modi statement on GST and demonitisation-India news
Next Story