Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right20 ലക്ഷം കോടിയുടെ...

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി

text_fields
bookmark_border
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്​  പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായി 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി​ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത്​  അഭിയാൻ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്​. സമസ്​ത മേഖലകൾക്കും ഉത്തേജനം നൽകാനാണ്​ പാക്കേജെന്നും വിശദവിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ നാളെ അറിയിക്കുമെന്നും നരേന്ദ്രമോദി അറിയിച്ചു. 

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യതോൽക്കില്ല.  ഒരു വൈറസ്​ ലോകത്തെ മൊത്തമായി തോൽപ്പിച്ചിരിക്കുന്നു. കോവിഡ്​ പോരാട്ടം നാലുമാസമായിരിക്കുകയാണ്​. ലോകം ഒരു കുടുംബമാണെന്ന്​ ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. സ്വാശ്രയ ഇന്ത്യ ലോകത്തെ അഭിവൃദ്ധിയിലേക്ക്​ നയിക്കും. ഇന്ത്യ ലോകത്തെ അതി​​​​െൻറ നയങ്ങളാൽ മാറ്റിയെടുത്തു. ആഗോള താപനത്തിനെതിരായ പോരാട്ടത്തെ നമ്മൾ നയിച്ചു. ലോകത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ്​ യോഗ. ഇന്ത്യയുടെ മരുന്ന്​ ലോകത്തുടനീളമുള്ള പലർക്കും രക്ഷയായി. നമ്മുടെ ശ്രമങ്ങൾ ലോകത്തി​​​​െൻറ പ്രശംസക്ക്​ പാത്രമായി.  ഇന്ത്യയു​െട കഴിവിൽ ലോകം വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. 130 കോടി ജനം സ്വാശ്രയത്തിലേക്ക്​ പ്രതിജ്​ഞയെടുത്തിരിക്കുന്നു. 

ഇന്ത്യ ഇപ്പോൾ വികസന യാത്രയിൽ തിരിച്ചെത്തിയിരിക്കുകയാണ്​. ​മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കാൻ ഇന്ത്യക്കിന്ന്​ കഴിയും. കച്ചിലെ ഭൂമികുലുക്കം സൃഷ്​ടിച്ച നാശം നമ്മൾ കണ്ടു. പിന്നീട്​ കച്ച്​ അതി​​​​െൻറ കാലിൽ നിവർന്നുനിന്നതും നമ്മൾ കണ്ടു. പരിഹാരം കാണാൻ നമ്മൾ ഉറച്ചാൽ ഒരു ലക്ഷ്യവും അകലെയല്ല. ഇന്ത്യക്ക്​ സ്വാശ്രയ രാഷ്​ട്രമായി മാറാൻ കഴിയും. ധീരമായ സാമ്പത്തിക നടപടികൾക്ക്​ ഇന്ത്യക്ക്​ പ്രാപ്​തിയുണ്ട്​. കഴിഞ്ഞ ആറു വർഷത്തെ പരിഷ്​കാരങ്ങളുടെ ഫലമായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiindia news
News Summary - narendra modi statement covid 19 malayalam news
Next Story