കോൺഗ്രസിൻെറ മിന്നലാക്രമണം തീവ്രവാദികൾ പോലും അറിഞ്ഞില്ല -മോദി
text_fieldsജയ്പൂർ: കോൺഗ്രസിൻെറ മിന്നലാക്രമണം തീവ്രവാദികൾ പോലും അറിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ കണ്ടാണ് കോൺഗ്രസ് മീ ടു മീ ടു എന്നു പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ ഒരു നഗരവും സുരക്ഷിതമായിരുന്നില്ല. എല്ലാ നഗരങ്ങളും തീവ്രവാദ ഭീഷണി നേരിട്ടിരുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ കരൗലിയിൽ നടന്ന റാലിയിലായിരുന്നു മോദിയുടെ പരമാർശം.
യു.പി.എ ഭരണകാലത്ത് മുംബൈയിൽ തീവ്രവാദികൾ എങ്ങനെയാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ കണ്ടതാണ്. 2008ൽ ജനുവരിയിൽ യു.പിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ ആക്രമണമുണ്ടായി. മേയിൽ ജയ്പൂരിൽ ബോംബാക്രമണമുണ്ടായി. ജൂലൈയിൽ ബംഗളൂരുവിൽ സ്ഫോടനങ്ങൾ നടന്നു. അഹമ്മദാബാദിലും ആക്രമണമുണ്ടായി. സെപ്തംബറിൽ രണ്ടോ മൂന്നോ ആക്രമണങ്ങൾ ഡൽഹിയിൽ ഉണ്ടായി. ഒക്ടോബറിൽ ഗുവാഹത്തി, അഗർത്തല, ഇംഫാൽ എന്നിവിടങ്ങളിലും ആക്രമണങ്ങളുണ്ടായെന്നും മോദി പറഞ്ഞു.
യു.പി.എ ഭരണകാലത്താണ് രാജ്യത്ത് ഐ.പി.എൽ രണ്ട് തവണ ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയത്. 2009ലും 2014ലുമായിരുന്നു അത്. തെരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ സുരക്ഷ ഏർപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് യു.പി.എ സർക്കാർ ഐ.പി.എൽ മാറ്റിയത്. എന്നാൽ, മോദി ഭരണകാലത്ത് ഐ.പി.എല്ലും തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
