Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നാലാക്രമണം:...

മിന്നാലാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം

text_fields
bookmark_border
മിന്നാലാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
cancel

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ച സാഹചര്യത്തിൽ അന്തരാഷ്​ട്ര അതിർത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ നടപടികൾ ചർച്ചചെയ്യുന്നതിനാണ്​ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ്​ കമ്മറ്റിയുടെ( സി.സി.എസ്​) യോഗം ചേരുന്നത്​.
സൈനിക ദൗത്യത്തെ തുടർന്ന്​ അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികൾ പ്രധാനമന്ത്രി നേരിട്ട്​ വിലയിരുത്തും.  

ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോർട്ടിനെ തുടർന്നാണ്​സൈന്യം മിന്നലാക്രമണം നടത്തിയതെന്ന്​ കഴിഞ്ഞ ദിവസം ആഭ്യന്തരമരന്തി രാജ്​നാഥ്​സിങ്​ സർവ്വ കക്ഷിയോഗത്തിൽ വ്യക്തമാക്കിയിരുന്നു.  ഇൗ സാഹചര്യത്തിൽ പാകിസ്​താ​​െൻറ ഭാഗത്തുനിന്ന്​ തിരിച്ചടി​േയോ പ്രകോപനമോ ഉണ്ടായാൽ പ്രത്യാക്രമണം നടത്താൻ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.
അതേസമയം, തീവ്രവാദികൾക്കെതിരെ പാകിസ്​താൻ നടപടി സ്വീകരിക്കണമെന്ന്​ അമേരിക്ക ആവർത്തിച്ചു. എന്നാൽ ഇന്ത്യ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന്​ പാകിസ്​താൻ ​െഎക്യരാഷ്​ട്ര സഭയെ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attacklauch padsLoC
News Summary - Narendra Modi to Review Border Situation in CCS Meet
Next Story