Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 7:52 AM GMT Updated On
date_range 27 March 2020 7:52 AM GMTആർ.ബി.ഐ നടപടി സമ്പദ്വ്യവസ്ഥയെ കോവിഡിൽ നിന്ന് രക്ഷിക്കും -മോദി
text_fieldsbookmark_border
ന്യൂഡൽഹി: ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനങ്ങൾ സമ്പദ്വ്യവസ്ഥയെ കോവിഡ് 19 വൈറസ് ബാധയിൽ നിന്ന് രക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്പ പലിശ നിരക്കുകൾ കുറച്ചത് കോവിഡിെൻറ ആഘാതം സമ്പദ്വ്യവസ്ഥയിൽ ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയെ കോവിഡ് 19 വൈറസിൽ നിന്ന് രക്ഷിക്കുന്നതിന് ആർ.ബി.ഐയുടെ നടപടി സഹായിക്കും. ഇതോടെ ബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാനുള്ള അവസരമൊരുക്കും. മധ്യവർഗത്തിനും വ്യാപാരികൾക്കും തീരുമാനം ഗുണകരമാവുമെന്നും മോദി ട്വീറ്റ് ചെയ്തു. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിെൻറ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് മോദിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story