You are here

ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മോദി

18:29 PM
23/01/2019
modi-priyanka

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും മോദി പറഞ്ഞു. 

കുടുംബത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകൃത്യമാണെന്നും മോദി പരിഹസിച്ചു. ബി.െജ.പിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് വ്യക്തികളല്ല പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായാണ് കോൺഗ്രസ്​ ഹൈകമാൻഡ്​ നിയമിച്ചത്. കൂടാതെ കിഴക്കൻ ഉത്തർ പ്രദേശി​​​​​​​​​​​​െൻറ സംഘടനാ ചുമതലയും പ്രിയങ്കക്ക്​ നൽകിയിട്ടുണ്ട്​. ഫെബ്രുവരി ആദ്യ വാരത്തിൽ ഒൗദ്യോഗികമായി ചുമതലയേൽക്കും.

Loading...
COMMENTS