വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തെക്കുകിഴക്കൻ ഏഷ്യയുടെ കവാടമാക്കും –പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി/ഷില്ലോംഗ്: തെക്കുകിഴക്കൻ ഏഷ്യയുടെ കവാടമാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാനും റോഡുകൾ, ദേശീയപാതകൾ എന്നിവ നിർമിക്കാനും ഏഴ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായി 40,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇൗ മേഖലയിലെ 12 നഗരങ്ങളിൽ നടത്തിയ സർേവയിൽ ഗാങ്ടോക് മാത്രമാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. നാലുനഗരങ്ങൾക്ക് 100നും 200നും ഇടയിലാണ് സ്ഥാനം. മറ്റ് ഏഴ് നഗരങ്ങൾ 200നും 300നും ഇടയിലാണുള്ളത്. ഷില്ലോംഗ് 276ാമതാണ്. വൃത്തിയുള്ള നഗരം സാക്ഷാത്കരിക്കുക എന്നത് വെല്ലുവിളിയായി കാണണമെന്നും അതിനായി കൂട്ടായപരിശ്രമം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ മേഖലക്ക് സന്തുലിതവികസനം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. തെൻറ സർക്കാർ അതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ പറഞ്ഞു. ഭാരത് സേവാശ്രം സംഘടനയുടെ ശതാബ്ദി ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
