Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹായം ആവശ്യമുള്ള...

സഹായം ആവശ്യമുള്ള രാജ്യങ്ങൾക്ക്​ അത്​ നൽകുകയാണ്​ ഇന്ത്യ ചെയ്യുന്നത്​ -മോദി

text_fields
bookmark_border
സഹായം ആവശ്യമുള്ള രാജ്യങ്ങൾക്ക്​ അത്​ നൽകുകയാണ്​ ഇന്ത്യ ചെയ്യുന്നത്​ -മോദി
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ലോകം പ്രതിസന്ധിയിലായപ്പോൾ സഹായം ആവശ്യമുള്ളവർക്ക്​ അത്​ ചെയ്യുകയാണ്​ ഇന്ത്യ ചെയ്യുന്നതെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്രമോദി. അതുകൊണ്ടാണ്​ ലോകരാജ്യങ്ങൾ എല്ലാ സമയത്തും ഇന്ത്യ​െയ ഓർമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധപൂർണ്ണിമ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ മോദിയുടെ പ്രസ്​താവന.

കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കാൻ ഒന്നിച്ച്​ നിന്ന്​ പോരാടാം. ഇന്ത്യയുടെ പുരോഗതിക്ക്​ എപ്പോഴും ലോകരാജ്യങ്ങളിൽ നിന്ന്​ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കോവിഡ്​ കാലത്ത്​ രോഗികളെ പരിചരിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനും തെരുവുകൾ ശുചിയാക്കുന്നതിനുമെല്ലാം കുറേയാളുകൾ നിതാന്ത പരിശ്രമത്തിലാണ്​. ഇത്തരക്കാരെ ഈയൊരവസരത്തിൽ സല്യൂട്ട്​ ചെയ്യുകയാണെന്നും മോദി പറഞ്ഞു.

ഇന്ത്യൻ സംസ്​കാരത്തിനും പാരമ്പര്യത്തിനും ബുദ്ധൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmalayalam news​Covid 19
News Summary - Narendra modi press meet-India news
Next Story