Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ സിങ്ങിൻെറ...

പ്രജ്ഞ സിങ്ങിൻെറ സ്ഥാനാർഥിത്വം ഹിന്ദുക്കളെ തീവ്രവാദികളാക്കുന്നവർക്കുള്ള മറുപടി -മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: സ്വാധി പ്രജ്ഞ സിങ്ങിൻെറ സ്ഥാനാർഥിത്വം ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്നവർക്കുള്ള മറുപ ടിയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മതത്തെയും സംസ്​കാരത്തേയും മുഴുവനായി തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണ്​ ചിലർ ചെയ്യുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ്​ നൗ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മോദിയുടെ പരാമർശം.

ആദായനികുതി വകുപ്പിൻെറ റെയ്​ഡുകളെ കുറിച്ച്​ മോദി പ്രതികരണം നടത്തി. രാഷ്​ട്രീയപ്രേരിതമായല്ല റെയ്​ഡുകൾ നടത്തുന്നത്​. റെയ്​ഡുകൾ സ്വാഭാവിക നിയമ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

റെയ്​ഡുകളിൽ അഴിമതിക്കുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്​. ശിശുക്ഷേമത്തിനും മാതൃക്ഷേമത്തിനും വേണ്ടിയുള്ള പണം ചിലർ പൂഴ്​ത്തിവെച്ചതായും കണ്ടെത്താൻ സാധിച്ചുവെന്നും മോദി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsPragya sing
News Summary - Narendra modI on pragya sing-India news
Next Story