മോദി വീണ്ടും പ്രധാനമന്ത്രി; 58 അംഗ കേന്ദ്ര മന്ത്രിസഭ
text_fieldsന്യൂഡൽഹി: ബി.െജ.പി അധ്യക്ഷൻ അമിത് ഷായുടെ മന്ത്രിസഭ പ്രവേശനം പ്രധാന സവിശേഷതയാക്കി പ്രധാനമന്ത്രി നരേന്ദ്ര േ മാദി രണ്ടാമൂഴം അധികാരത്തിൽ. അമിത് ഷാ ധനമന്ത്രിയായേക്കും. അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയായ പ്രമുഖ നയതന്ത്ര ജ്ഞനും മുൻ വിദേശകാര്യ സെക്രട്ടറിയുമായ എസ്. ജയശങ്കറാണ് മിക്കവാറും അടുത്ത വിദേശകാര്യ മന്ത്രി. കേരളത്തിൽനിന് ന് അൽഫോൺസ് കണ്ണന്താനത്തെ തഴഞ്ഞ് വി. മുരളീധരനെ സഹമന്ത്രിയാക്കി.
കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായി രുന്ന അരുൺ ജെയ്റ്റ്ലിക്കു പുറമെ, വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത സുഷമ സ്വരാജ്, വാണിജ്യമന്ത്രി സുരേഷ് പ്രഭു തുടങ്ങിയവരും പുതിയ മന്ത്രിസഭയിൽ ഇല്ല. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ രണ്ടുമണിക്കൂർ നീണ്ട വർണപ്പൊലിമയാർന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം, ചോദിച്ച മന്ത്രിസ്ഥാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് പ്രധാന സഖ്യകക്ഷിയായ ജനതാദൾ^യു മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചത് രണ്ടാമൂഴത്തിെൻറ തുടക്കത്തിൽ കല്ലുകടിയായി. എന്നാൽ, സഖ്യത്തിൽ തുടരുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ വ്യക്തമാക്കി. മൂന്നു മന്ത്രിമാർ വേണമെന്നാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. സഖ്യകക്ഷികൾക്കെല്ലാം ഒറ്റ മന്ത്രിസ്ഥാനം മാത്രമാണ് ബി.ജെ.പി നൽകിയിട്ടുള്ളത്.
പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാർ, 24 സഹമന്ത്രിമാർ എന്നിവരുൾപ്പെട്ട 58 അംഗ കേന്ദ്ര മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. അമിത്ഷായും ജയശങ്കറും കഴിഞ്ഞാൽ പുതിയ മന്ത്രിസഭയിൽ മിക്കവാറും പഴയ അംഗങ്ങൾ തന്നെ. നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാൻ, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
മുഖ്താർ അബ്ബാസ് നഖ്വിയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി. വിവാദ നാവുകളായി അറിയപ്പെടുന്ന ഗിരിരാജ് സിങ്, സഞ്ജയ് ബല്യാൻ എന്നിവർ വീണ്ടും മന്ത്രിസഭയിലെത്തി. മഹേഷ് ശർമ, അനന്ത്കുമാർ ഹെഗ്െഡ എന്നീ വിവാദ മന്ത്രിമാർ ഇല്ല.
രണ്ടാമൂഴത്തിൽ ഭരണചക്രത്തിെൻറ സമ്പൂർണ നിയന്ത്രണം മോദി-അമിത് ഷാമാരുടെ കൈകളിലെന്ന് വ്യക്തമാക്കുന്നതായി സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാക്ക് പകരം ജെ.പി. നദ്ദ ബി.ജെ.പി അധ്യക്ഷനാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
