Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി മറികടക്കും,...

മോദി മറികടക്കും, പക്ഷേ കടുത്ത വെല്ലുവിളി മുന്നിൽ

text_fields
bookmark_border
മോദി മറികടക്കും, പക്ഷേ കടുത്ത വെല്ലുവിളി മുന്നിൽ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ​യി​ൽ ഇ​പ്പോ​ഴു​ള്ള 536 അം​ഗ​ങ്ങ​ളി​ൽ 274 പേ​ർ ബി.​ജെ.​പി​ക്കാ​രാ​ണ്​. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ ​ഇ​പ്പോ​ൾ വേ​ണ്ട​ത്​ 268 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. വി​മ​ത​രാ​യി ക​ഴി​യു​ന്ന കീ​ർ​ത്തി ആ​സാ​ദ്, ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ എ​ന്നി​വ​ർ കാ​ലു​വാ​രി​യാ​ൽ പോ​ലും സ​ഖ്യ​ക​ക്ഷി സ​ഹാ​യ​മി​ല്ലാ​തെ അ​വി​ശ്വാ​സ​​പ്ര​മേ​യ​ത്തെ നാ​ലു വോ​ട്ടി​നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി.​ജെ.​പി​ക്കു ക​ഴി​യും. എ​ന്നാ​ൽ ബി.​ജെ.​പി വി​രു​ദ്ധ ചേ​രി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ ക​ക്ഷി​ക​ളും ത​ന്നെ മാ​റി​യി​രി​ക്കു​ന്ന​ത്​ ഇ​നി​യ​ങ്ങോ​ട്ടു​ള്ള മാ​സ​ങ്ങ​ളി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ക്കാ​ൻ ഇ​ട​യു​ള്ള​വ​രു​െ​ട പ​ട്ടി​ക അ​തി​നു തെ​ളി​വ്. 

നോ​ട്ടീ​സ്​ ന​ൽ​കി​യി​രി​ക്കു​ന്ന ടി.​ഡി.​പി, വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​ർ​ക്കു പു​റ​മെ കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ഡി.​എം.​കെ, ജ​ന​താ​ദ​ൾ-​എ​സ്, മു​സ്​​ലിം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ.​എ​സ്.​പി, എ​ൻ.​സി.​പി, സി.​പി.​െ​എ, ആം ​ആ​ദ്​​മി പാ​ർ​ട്ടി തു​ട​ങ്ങി​യ​വ​യു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാം. എ.​െ​എ.​എ.​ഡി.​എം.​കെ, ബി.​ജെ.​ഡി, ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന എ​ന്നി​വ തീ​രു​മാ​നം പ​റ​ഞ്ഞി​ട്ടി​ല്ല. ബി.​ജെ.​പി​ക്ക്​ ശി​രോ​മ​ണി അ​കാ​ലി​ദ​ളി​​​െൻറ​യും മ​റ്റു സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ കു​റ​യി​ല്ല. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി ഭ​രി​ച്ച​പ്പോ​ഴൊ​ക്കെ പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​വ​ന്ന ടി.​ഡി.​പി ത​ന്നെ​ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ക​ന​ത്ത ആ​ഘാ​ത​മാ​യി. ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കേ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കി​ട്ടി​യ തി​രി​ച്ച​ടി​ക്കൊ​പ്പം സ​ഖ്യ​ക​ക്ഷി​ക​ൾ പ്ര​തി​പ​ക്ഷ​മാ​യി മാ​റു​ന്ന​ത്​ ബി.​ജെ.​പി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചു. 

ടി.​ഡി.​പി മു​ന്ന​ണി വി​ട്ട​തി​നു പി​ന്നാ​െ​ല, മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​​നാ​വി​സ്​ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യെ മെ​രു​ക്കാ​ൻ ക​ള​ത്തി​ലി​റ​ങ്ങി. കേ​ന്ദ്ര​മ​ന്ത്രി​യും ശി​വ​സേ​ന നേ​താ​വു​മാ​യ അ​ന​ന്ത്​ ഗീ​ഥെ​യു​മാ​യി ഫ​ഡ്​​​നാ​വി​സ്​ അ​ട​ച്ചി​ട്ട മു​റി​യി​ൽ ദീ​ർ​ഘ​ച​ർ​ച്ച ന​ട​ത്തി. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഒ​റ്റ​ക്കു മ​ത്സ​രി​ക്കു​മെ​ന്ന്​ ശി​വ​സേ​ന നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 
ഇ​തി​നെ​ല്ലാ​മി​ട​യി​ലും, കു​ലു​ക്ക​മി​ല്ലെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മം. ടി.​ഡി.​പി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​മെ​ന്നും സ്വ​ന്തം​നി​ല​യി​ൽ ആ​ന്ധ്ര​യി​ൽ ക​രു​ത്താ​ർ​ജി​ക്കാ​ൻ ഇ​ത്​ അ​വ​സ​ര​മാ​ണെ​ന്നും ബി.​ജെ.​പി വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ മോ​ദി​ക്കും ബി.​ജെ.​പി​ക്കു​മെ​തി​രാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന്​ യു.​പി, ബി​ഹാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം തെ​ളി​യി​ച്ചു​വെ​ന്നാ​ണ്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsTelgu desam party
News Summary - Narendra modi new challange-India news
Next Story