Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് പുലികൾ...

രാജ്യത്ത് പുലികൾ വർധിച്ചെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി; കർഷക സമരത്തെക്കുറിച്ച് മൗനം

text_fields
bookmark_border
രാജ്യത്ത് പുലികൾ വർധിച്ചെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി; കർഷക സമരത്തെക്കുറിച്ച് മൗനം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പുലികളുടെ എണ്ണം ഉയർന്നെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-19 വരെയുള്ള കാലയളവിൽ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്​. 2014ൽ 7,900 പുലികളാണ്​ ഉണ്ടായിരുന്നതെങ്കിൽ 2019ൽ 12,852 ആയി വർധിച്ചുവെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രസർക്കാറിന്‍റെ പ്രവർത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാൻ കാരണം. ഇതിനായി നിരവധി സംഘടനകൾ പ്രവർത്തിച്ചിട്ടുണ്ട്​. അഭിനന്ദനം അവർ കൂടി അർഹിക്കുന്നുവെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ ഉൽപന്നങ്ങൾ ലോകനിലവാരത്തിലേക്ക്​ ഉയരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ്​ നിരവധി പാഠങ്ങൾ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്​. കോവിഡിൽ വിതരണശൃഖലകൾ തടസപ്പെട്ടു. ഇതിനെ തുടർന്നാണ്​ ആത്​മനിർഭർ ഭാരത്​ എന്ന ആശയം ഉണ്ടായതെന്നും മോദി പറഞ്ഞു.

പ്രസംഗത്തിനിടെ സിഖ്​ മതപണ്ഡിത​രെ കുറിച്ച്​ മോദി പരാമർശിച്ചു. ഗുരു ഗോബിന്ദ്​ സിങ്​, ഗുരു തേജ്​ ബഹാദൂർ, മാതാ ഗുരുജി എന്നിവരെ കുറിച്ചെല്ലാം മോദി പ്രസംഗത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mann ki Baat
Next Story