ലോക്ഡൗൺ: നരേന്ദ്ര മോദി പഠിക്കേണ്ട പാഠങ്ങൾ
text_fieldsകോവിഡ് 19 വൈറസ് ബാധയെ ചെറുക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ ഇന്ത്യയിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 40 ദിവസമാണ് ലോക്ഡൗൺ ഏർപ്പെടുത്തിയതെങ്കിൽ മൂന്നാം ഘട്ടത്തിൽ 14 ദിവസമാണ് അടച്ചിടൽ. ലോക്ഡൗൺ ഓരോ തവണ നീട്ടുേമ്പാഴും അതിെൻറ പ്രത്യാഘാതങ്ങളെ കുറിച്ച് കാര്യമായ ചർച്ചകൾ നടക്കാറില്ല. എന്നാൽ, കർശനമായ ലോക്ഡൗൺ കോവിഡിനേക്കാൾ ഗുരുതരമായ സാഹചര്യമാവും പല രാജ്യങ്ങളിലും സൃഷ്ടിക്കുക.
ഫിനാഷ്യൽ ടൈംസ് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിവിധ രാജ്യങ്ങളിലെ മരണനിരക്കിനെ കഴിഞ്ഞ വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്ത് പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 2020ൽ മരണനിരക്ക് 49 ശതമാനം അധികമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ പകുതി മാത്രമാണ് കോവിഡ് ബാധിച്ചുള്ള മരണങ്ങളുള്ളത്. ബാക്കിയുള്ള മരണങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് കോവിഡിനെ ചെറുക്കാൻ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ഡൗണാണ്. പൊതുവെ വികസനത്തിെൻറ കാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള യുറോപ്യൻ രാജ്യങ്ങളിലാണ് പഠനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ബെൽജിയം 60%, നെതർലാൻഡ് 51%, സ്വീഡൻ 12% എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ അധിക മരണനിരക്ക്. ഇതിൽ സ്വീഡൻ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സാമൂഹിക അകലം പാലിച്ചും നിരന്തരമായി കൈ കഴുകിയും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയുമെല്ലാമാണ് സ്വീഡൻ കോവിഡിനെ തടയുന്നത്. വികസിത യുറോപ്യൻ രാജ്യങ്ങൾക്ക് പോലും ലോക്ഡൗണിെൻറ പ്രത്യാഘാതങ്ങളിൽ നിന്ന് മോചനമില്ലെന്നിരിക്കെ കർശനമായ അടച്ചിടൽ നില നിൽക്കുന്ന ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ലോക്ഡൗൺ സൃഷ്ടിക്കും.
കോവിഡ് വന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, കാൻസർ എന്നിവക്കെല്ലാം ചികിൽസ തേടിയിരുന്ന പലരും കൃത്യമായി ആശുപത്രിയിൽ വരാതായി. ആശുപത്രിയിലെത്തിയാൽ കോവിഡ് വരുമോയെന്ന ഭയമാണ് ഇവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ 25 മില്യൺ ആളുകൾക്കാണ് ക്ഷയരോഗമുള്ളത്. ഇതിൽ 440,000 പേർ പ്രതിവർഷം മരിക്കുന്നുമുണ്ട്. 20,000 പേർ മലേറിയ മൂലവും മരിക്കുന്നു. ലോക്ഡൗൺ മൂലം മലേറിയ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം കൃത്യമായി നടക്കാത്ത സാഹചര്യമുണ്ട്. ഇത് മരണങ്ങൾ ഇനിയും വർധിക്കാനിടയാക്കുമെന്നാണ് ആശങ്ക. കോവിഡിന് അമിതമായ ശ്രദ്ധ ലഭിക്കുേമ്പാൾ മറ്റ് രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ വർധിക്കാനിടയുണ്ടെന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് പുറമേയാണ് കടുത്ത പട്ടിണിമൂലം രാജ്യത്ത് ഇനിയുണ്ടായേക്കാവുന്ന മരണങ്ങൾ. ലോക്ഡൗൺ മൂലം ഇന്ത്യയുടെ 70 ശതമാനം സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചതോടെ ഭൂരിപക്ഷം ജനങ്ങളും വീട്ടിലാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്കാരങ്ങൾ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യ നേരിടുന്നുണ്ട്. ഇതിന് പുറമേയാണ് ലോക്ഡൗൺ കൂടി എത്തുന്നത്. ഇത് വലിയ രീതിയിലുള്ള തിരിച്ചടിയണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
