Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാരിഖ് റഹ്മാന്‍റെ...

താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്ക് ക്ഷണം; പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം

text_fields
bookmark_border
താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്ക് ക്ഷണം; പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
cancel

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സ്ഥാന ഭ്രംശത്തിനും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച താരിഖ് റഹ്മാന്‍റെ പ്രധാന മന്ത്രി സ്ഥാനാരോഹണ ചടങ്ങിൽ നരേന്ദ്ര മോദിക്ക് ക്ഷണം. എന്നാൽ ക്ഷണം ലഭിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 17നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയ കക്ഷി ബന്ധം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ രാജ്യം ഉറപ്പ് വരുത്തിയിട്ടില്ല.

എന്നാൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി 17ന് മുംബൈയിൽ വെച്ച് കൂടിക്കാഴ്ച ഉള്ളതിനാൽ സത്യ പ്രതിജ്ഞയിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്ന് ചില വാർത്താ വൃത്തങ്ങൾ പറയുന്നു. എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇമ്മാനുവൽ മക്രോൺ എത്തുന്നത്.

ധാക്കയിൽ നടക്കുന്ന സത്യാപ്രതിജ്ഞാ ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കെടുത്തേക്കും. മുമ്പ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാർ രൂപീകരിക്കുന്ന സമയത്ത് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 13 രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiswearing-in ceremonyLatest NewsTarique Rahman
News Summary - Narendra Modi invited to Tariq Rahman's swearing-in ceremony
Next Story