Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും...

വീണ്ടും അധികാരത്തിലേറാൻ ജനം ആശീർവദിക്കണം -മോദി

text_fields
bookmark_border
modi
cancel
ന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന്​ വീണ്ടും അധികാരത്തിലേറാൻ ആശീർവദിക്കണമെന്ന്​ ജനങ്ങളോട്​​​ പ് രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ട്വിറ്റർ സന്ദേശത്തിലാണ് ​​ മോദി ജനങ്ങളെ അഭിസംബോധന ചെയ്​തത്​.

‘മുമ്പ്​​ അസാധ്യമായത്​ ഇപ്പോൾ സാധ്യമായിരിക്കുന്നു’ എന്ന തല​ക്കെട്ടിൽ തുടങ്ങുന്ന ​സന്ദേശം ഇങ്ങനെ പോകുന്നു: ‘‘നീണ്ട 70 വർഷത്തിനിടെ സാധ്യമാകാത്ത അടിസ്​ഥാന ആവശ്യങ്ങൾ സാധ്യമാക്കാനാണ്​ കഴിഞ്ഞ അഞ്ചു വർഷം സർക്കാർ ചെലവഴിച്ചത്​. ശക്​തവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇ​േപ്പാൾ സമയമായിരിക്കുന്നു.

ബി.ജെ.പി ഭരണത്തിൽ രാജ്യത്ത്​ ആദ്യമായി 2.5 കോടി കുടുംബങ്ങൾക്ക്​​ വൈദ്യുതി ലഭിച്ചു. 1.5 കോടി ജനങ്ങൾക്ക്​ സ്വന്തം വീട് നിർമിച്ചുനൽകാനായി. ശരിയായ സമീപനവും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ അസാധ്യമായത്​ ഒന്നും ഇല്ലെന്ന്​ ഇപ്പോൾ വ്യക്​തമായിരിക്കുന്നു.’’
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modiiumlcpimmalayalam newsBJPBJPLok Sabha Electon 2019Politics
News Summary - narendra modi-india news
Next Story