നരേന്ദ്ര മോദി ഇസ്രായേലിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് നെതന്യാഹു
text_fieldsന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. തെൽ അവീവിലെത്തിയ മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇസ്രായേലുമായി തന്ത്രപ്രധാനമായ വിഷയങ്ങളിൽ ചർച്ചകളുണ്ടാവുമെന്ന് മോദിയുടെ അടുത്തവൃത്തങ്ങൾ സന്ദർശനത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി ഇന്ന് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യും.ഇസ്രായാൽ പ്രധാനമന്ത്രിയുമായി പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മോദി പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ സന്ദർശിക്കുന്ന നരേന്ദ്രമോദി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഗസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ പാർലമെൻറിലെ പ്രസംഗത്തിൽ മോദി പറയുമോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് ഇന്ത്യ നിലകൊണ്ടതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗസയിലെ ഇസ്രായേൽ അതിക്രമത്തിനെതിരേ ലോകം മുഴൻ ശബ്ദം ഉയർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി "ധാർമ്മിക ഭീരുത്വം" കാണിക്കുകയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

