മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹന്ത; 30 കത്തുകളിൽ ഒന്നിനുപോലും മറുപടിയില്ല- ഹസാരെ
text_fieldsമുംബൈ: നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന് അണ്ണാ ഹസാരെ. അത് കൊണ്ടാണ് താനയച്ച ഒരു കത്തിന് പോലും മറുപടി നൽകാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിൽ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെയായിരുന്നു അഴിമതി വിരുദ്ധ സമര നായകെൻറ പ്രതികരണം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 ഒാളം കത്തുകൾ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. അതിൽ ഒന്നിന് പോലും മറുപടി ലഭിച്ചില്ല. മോദിക്ക് താൻ പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണ്. അതിനാലാണ് കത്തുകൾക്ക് മറുപടി നൽകാത്തതെന്നായിരുന്നു ഹസാരെ പറഞ്ഞത്.
ഇൗ വർഷം മാർച്ച് 23ന് കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ മറ്റൊരു പ്രക്ഷോഭ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹസാരെ. പ്രക്ഷോഭ സമരത്തിെൻറ ഭാഗമായുള്ള മൂന്ന് റാലികളിൽ ഒന്നാണ് സംഗ്ലി ജില്ലയിലെ ടെഹ്സിലിൽ ഇന്നലെ നടന്നത്.
മുെമ്പങ്ങും കണ്ടിട്ടില്ലാത്ത തരം വലിയ പ്രക്ഷോഭമാണ് ഹസാരെ സംഘടിപ്പിക്കാനൊരുങ്ങുന്നത്. സർക്കാറിനുള്ള മുന്നറിയിപ്പായിരിക്കുമത്. വോട്ട് സംഭരിക്കലല്ല പ്രക്ഷോഭ റാലിയുടെ ഉദ്ദേശമെന്നും ഹസാരെ പറഞ്ഞു.
