ഇൻസ്റ്റാഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് നേടുന്ന ആദ്യ ലോക നേതാവായി നരേന്ദ്ര മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ലാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുക്കുന്നത്. 4.32 കോടി ഫോളോവേഴ്‌സുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്.
മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം റേറ്റിങ്ങുമായി ലോക നേതാക്കളിൽ മുന്നിൽ നിൽക്കുന്നത് മോദി തന്നെയാണ്.സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങുമായി അദ്ദേഹം തന്നെയാണ് മുന്നിൽ.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ 1.5കോടിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്ക് 1.44 കോടിയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ 1.16 കോടിയും അർജന്റീന പ്രസിഡന്റ് ഹാവിയർ മിലിക്ക് 6.4 കോടി ഫോളോവേഴ്‌സുമാണുള്ളത്.
ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലും മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ വളരെ മുന്നിലാണ് പ്രധാനമന്ത്രി മോദി. ഏകദേശം 1.61 കോടി ഫോളോവേഴ്‌സുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും 1.26 കോടി ഫോളോവേഴ്‌സുമായി രാഹുൽ ഗാന്ധിയും മോദിക്കു പിന്നിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

