വിജയവും തോൽവിയും ജീവിതത്തിെൻറ അവിഭാജ്യഘടകം- മോദി
text_fieldsന്യൂഡൽഹി: വിജയവും തോൽവിയും ജീവിതത്തിെൻറ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. ജനങ്ങളെ സേവിക്കാനും രാഷ്ട്രത്തിെൻറ വികസനത്തിനുമായി കഠിനപ്രയത്നം നടത്താൻ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് പ്രേരണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്, കെ.സി.ആർ, എം.എൻ.എഫ് എന്നിവരെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പിനായി രാപകലില്ലാതെ പ്രവർത്തിച്ച ബി.ജെ.പി പ്രവർത്തകർക്ക് സല്യൂട്ട് നൽകുന്നുവെന്നും മോദി വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
