Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്ഞിയുടെ ദയയും ഊഷ്മളതയും ഒരിക്കലും മറക്കി​ല്ല; അനുശോചിച്ച് മോദി

text_fields
bookmark_border
വിവാഹ സമയത്ത് മഹാത്മാ ഗാന്ധി സമ്മാനിച്ച തൂവാല രാജ്ഞി തന്നെ കാണിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു
രാജ്ഞിയുടെ ദയയും ഊഷ്മളതയും ഒരിക്കലും മറക്കി​ല്ല; അനുശോചിച്ച് മോദി
cancel

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വിടവാങ്ങലിൽ വേദനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

2015 ലെയും 2018 ലെയും ബ്രിട്ടൻ സന്ദർശനങ്ങളിലെ രാജ്ഞിയെ കണ്ടത് മോദി സ്മരിച്ചു. അവരുടെ ദയയും ഊഷ്മളതയും ഒരിക്കലും മറക്കാനാകില്ല. വിവാഹ സമയത്ത് മഹാത്മാ ഗാന്ധി സമ്മാനിച്ച തൂവാല രാജ്ഞി തന്നെ കാണിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.

പൊതുജീവിതത്തിലെ മാന്യതയും അന്തസ്സുമായിരുന്നു എലിസബത്ത് രാജ്ഞി​. ഈ ദു:ഖ സന്ദർഭത്തിൽ അവരുടെ കുടും​ബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും ഒപ്പമാണ് തന്റെ ചിന്തകളെന്നും മോദി ട്വീറ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - narendra modi condolences
Next Story