2019ലും മോദി തന്നെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി- അമിത് ഷാ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്രമോദിയാണെന്ന് അടിവരയിട്ട ് പാർട്ടി ദേശീയാധ്യക്ഷൻ അമിത്ഷാ. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിെയ നയിക്കുക നരേന്ദ്രമോദിയായിരിക്കും. പശ് ചിമബംഗാളിലും ഒഡീഷയിലും ഉത്തർപ്രദേശിലും ഒരു സീറ്റു പോലും ചോരില്ലെന്ന് ഉറപ്പുവരുത്തും. രാജ്യത്തിലുടനീളം യാത്ര ചെയ്യുേമ്പാൾ നരേന്ദ്രമോദിയെ ശക്തമായി പിന്തുണക്കുന്നവരെയും അദ്ദേഹത്തിനായി നിലകൊള്ളുന്നവരെയും കാണാറുണ്ടെന്നും അമിത് ഷാ പറഞ്ഞു.
2019ൽ ബി.ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുമെന്ന പ്രചരണത്തിന് മറുപടികൂടിയാണ് അമിത് ഷായുടെ പ്രസ്താവന.
പ്രതിപക്ഷ സഖ്യത്തിെൻറ നേതാവ് ആരാണെന്ന് പോലും അറിയില്ല. പ്രതിപക്ഷ സഖ്യമായ മഹാഗത്ബന്ദനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ പ്രവർത്തകർ വിളിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള പേടി തന്നെ വേണ്ടെന്നാണ് താൻ അവരോട് പറഞ്ഞത്. ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നും അമിത് ഷാ ആരാഞ്ഞു. അഹമ്മദാബാദിൽ ‘മെഗാ പരിവാർ, ബി.ജെ.പി പരിവാർ’ എന്ന പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
