Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ലും മോദി തന്നെ...

2019ലും മോദി തന്നെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി-​​ അമിത്​ ഷാ

text_fields
bookmark_border
2019ലും മോദി തന്നെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി-​​ അമിത്​ ഷാ
cancel

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്രമോദിയാണെന്ന്​ അടിവരയിട്ട ്​ ​പാർട്ടി ദേശീയാധ്യക്ഷൻ അമിത്​ഷാ. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി​െയ നയിക്കുക നരേന്ദ്രമോദിയായിരിക്കും. പശ് ചിമബംഗാളിലും ഒഡീഷയിലും ഉത്തർപ്രദേശിലും ഒരു സീറ്റു പോലും ചോരില്ലെന്ന്​ ഉറപ്പുവരുത്തും. രാജ്യത്തിലുടനീളം യാത്ര ചെയ്യു​േമ്പാൾ നരേന്ദ്രമോദിയെ ശക്തമായി പിന്തുണക്കുന്നവരെയും അദ്ദേഹത്തിനായി നിലകൊള്ളുന്നവരെയും കാണാറുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

2019ൽ ബി.​ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ നിതിൻ ഗഡ്​കരിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ​കൊണ്ടുവരുമെന്ന പ്രചരണത്തിന്​ മറുപടികൂടിയാണ്​ അമിത്​ ഷായുടെ പ്രസ്​താവന.

പ്രതിപക്ഷ സഖ്യത്തി​​​െൻറ നേതാവ്​ ആരാണെന്ന്​ പോലും അറിയില്ല. പ്രതിപക്ഷ സഖ്യമായ മഹാഗത്​ബന്ദനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ പ്രവർത്തകർ വിളിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള പേടി തന്നെ വേണ്ടെന്നാണ്​ താൻ അവരോട്​ പറഞ്ഞത്​. ​ബി.ജെ.പി വിരുദ്ധ സഖ്യത്തി​​​െൻറ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നും അമിത്​ ഷാ ആരാഞ്ഞു. അഹമ്മദാബാദിൽ ‘മെഗാ പരിവാർ, ബി.ജെ.പി പരിവാർ’ എന്ന പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAmit ShahPM FaceBJPBJP
News Summary - Narendra Modi is BJP’s PM face in 2019: Amit Shah- India news
Next Story