Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"വിദേശ ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കണം"; ആഹ്വാനവുമായി നരേന്ദ്ര മോദി

text_fields
bookmark_border
ഏകതാ പ്രതിമ വിവാഹ വേദിയായി തെരഞ്ഞെടുക്കാൻ നിർദേശം
വിദേശ ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കണം; ആഹ്വാനവുമായി നരേന്ദ്ര മോദി
cancel

ഇൻഡോർ: വിദേശ ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കി രാജ്യത്തിനകത്ത് തന്നെ വിവാഹങ്ങൾ നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറക്കാനും ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങളെക്കുറിച്ചും പരാമർശം.

വിദേശത്ത് വിവാഹം നടത്തുന്നത് വഴി വലിയ തോതിൽ വിദേശനാണ്യം പുറത്തേക്ക് പോകുന്നുവെന്നും പകരം ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തെരഞ്ഞെടുക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ വിവാഹം നടത്തുമ്പോൾ നമ്മുടെ പൂർവ്വികരുടെ മണ്ണ് നമ്മെ അനുഗ്രഹിക്കുമെന്നും നമ്മുടെ സംസ്കാരത്തിന് അത് കൂടുതൽ പ്രാധാന്യം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. ഏകതാ പ്രതിമയാണ് പ്രധാന വിവാഹ വേദിയായി തെരഞ്ഞെടുക്കാൻ മോദി നിർദേശിച്ചത്. അവിടെ വെച്ച് വിവാഹിതരാകുന്നവർക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ അനുഗ്രഹം ലഭിക്കുമെന്നും മോദി പറഞ്ഞു.

ഡെസ്റ്റിനേഷൻ വിവാഹത്തിന് പുറമെ സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാനും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണം, പൊതുഗതാഗതം, ഇലക്ട്രിക് ബസ്സുകൾ, മെട്രോ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും മോദി മുന്നോട്ട് വെച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narendra modi asked to stop foreign destination wedding
Next Story