Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിക്സ് ഉച്ചകോടി: മോദി ചൈനയിലെത്തി
text_fieldsbookmark_border
ഷിയാമെൻ: ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനടക്കം ബ്രിക്സ് രാഷ്ട്രങ്ങളുടെ തലവന്മാരുമായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ തവണ ഇന്ത്യ ആതിഥ്യം വഹിച്ച ബ്രിക്സ് ഉച്ചകോടിയുടെ ഫലങ്ങളിലേക്കാണ് താൻ ഉറ്റുനോക്കുന്നതെന്നും ഫലപ്രദമായ ചർച്ചകളും പ്രതിഫലനവും പ്രതീക്ഷിക്കുന്നതായും ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ, ചൈനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഭീകരവാദത്തോടുള്ള പാകിസ്താെൻറ നിലപാട് ഉച്ചകോടിയിൽ മോദി തീർച്ചയായും ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്താനെതിരായ വിമർശനം ബ്രിക്സ് വേദിയിൽ ഉയർത്തരുതെന്ന് ചൈന കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Next Story
