മോദിയുടെ ആപ് അമേരിക്കൻ കമ്പനിക്ക് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു
text_fieldsന്യൂഡൽഹി: മോദിയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. യു.എസിലുള്ള ക്ലെവർ ടാപ് എന്ന കമ്പനിക്കാണ് വിവരങ്ങൾ അനധികൃതമായി കൈമാറുന്നതെന്നും ഫ്രാൻസിലെ സുരക്ഷാ റിസേർച്ചറായ എലിയട്ട് ആൽഡേഴ്സൻ വെളിപ്പെടുത്തി. ട്വിറ്ററിലാണ് ആൽഡേഴ്സൺ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
മോദിയുടെ ആപ്പിൽ ലോഗിൻ ചെയ്യുേമ്പാൾ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആൽഡേഴ്സൻ വാദിക്കുന്നു. ഒാപറേറ്റിങ് സോഫ്റ്റ്വയർ, നെറ്റ്വർക് ടൈപ്പ്, കാരിയർ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയിൽ, ഫോേട്ടാ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് അമേരിക്കൻ കമ്പനിക്ക് കൈമാറുന്നത്.
When you create a profile in the official @narendramodi #Android app, all your device info (OS, network type, Carrier …) and personal data (email, photo, gender, name, …) are send without your consent to a third-party domain called https://t.co/N3zA3QeNZO. pic.twitter.com/Vey3OP6hcf
— Elliot Alderson (@fs0c131y) March 23, 2018
ജി-ഡാറ്റ എന്ന കമ്പനിയുടെ കീഴിലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന ഒരു ലിങ്കാണ് in.wzrkt.com. ഗോ ഡാഡി എന്ന് പേര് നൽകിയിരിക്കുന്നയാളാണ് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ലെന്നും ആൽഡേഴ്സൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.