Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'രാജ്യപുരോഗതിക്ക് ഓണാഘോഷം കരുത്താകട്ടെ'; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികൾക്ക് ഒാണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്.
'നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നൽകുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച് മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം' -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

