വിമാനദുരന്തം: ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോദിയും അമിത് ഷായും രാജിവെക്കണം -ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവും രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. 1950കളിൽ ട്രെയിൻ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തമേറ്റ് ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'1950കളിൽ ഒരു ട്രെയിൻ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്തമേറ്റ് ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചിരുന്നു. അതേ ധാർമിക ഉത്തരവാദിത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി മിത് ഷായും സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവും രാജിവെക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. എങ്കിൽ മാത്രമേ അപകടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കൂ. ഇത്രയും കാലം മോദിയും കൂട്ടരും ചെയ്തുകൊണ്ടിരുന്നത് വെറും പ്രചാരണം മാത്രമാണ്. അത് അവസാനിപ്പിക്കുക തന്നെ വേണം' -സുബ്രമണ്യൻ സ്വാമി പറഞ്ഞു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണസംഖ്യ വർധിക്കുകയാണ്. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്ന് ഉച്ചയോടെ അപകടത്തിൽപെട്ടത്. പറന്നുയർന്ന പിന്നാലെ തകർന്ന് വീഴുകയായിരുന്നു. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

