Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നരേന്ദ്ര ധബോൽക്കർ വധം: കേസന്വേഷണം 7 വർഷമായിട്ടും പൂർത്തിയായില്ലെന്ന്​ മകൻ
cancel
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്ര ധബോൽക്കർ...

നരേന്ദ്ര ധബോൽക്കർ വധം: കേസന്വേഷണം 7 വർഷമായിട്ടും പൂർത്തിയായില്ലെന്ന്​ മകൻ

text_fields
bookmark_border

പൂനെ: നരേന്ദ്ര ധബോൽക്കറെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചുകൊന്ന കേസിൽ ഏഴുവർഷം കഴിഞ്ഞും അന്വേഷണം പൂർത്തിയായില്ലെന്ന്​ മകൻ ഹമീദ്​ ധബോൽക്കർ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ ​നരേന്ദ്ര ധബോൽക്കർ മഹാരാഷ്​ട്ര അന്തശ്രദ്ധ നിർമുലൻ സമിതി സ്ഥാപകനായിരുന്നു. 2013 ആഗസ്​റ്റ്​ 20നാണ്​ ധബോൽക്കറെ ഇരുചക്ര വാഹനത്തിലെത്തിയവർ വെടിവെച്ചുകൊന്നത്​. സംഭവത്തിലെ പ്രധാന കുറ്റവാളികളെ കണ്ടെത്തി സി.ബി.ഐ കേസ്​ ഉടൻ അവസാനിപ്പിക്കണമെന്ന്​ ഹമീദ്​ ധബോൽകർ ആവശ്യപ്പെട്ടു.

കേസ്​ അന്വേഷിച്ച ഏജൻസി വിരേന്ദ്ര താവ്​ഡെ, ശരത്​ കലസ്​കർ, സചിൻ അന്തുറെ, സഞ്​ജീവ്​ പുനലേകർ, വിക്രം ഭാവെ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അമല കലേ, അമിത്​ ദെഗ്​വേർ, രാജേഷ്​ ബംഗേര എന്നിവർക്കെതിരെ ഒന്നും ചെയ്​തില്ല.

അന്വേഷണം ആരംഭിച്ച്​ കുറെയായെങ്കിലും ആരാണ്​ യഥാർഥ കുറ്റവാളിയെന്നതിൽ ഇനിയും തീർപ്പ്​കൽപ്പിച്ചിട്ടില്ല. സി.​ബി.ഐ അവരെ കണ്ടെത്തണം. അല്ലാത്ത പക്ഷം എഴുത്തുകാരും യുക്തിചിന്തകരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർക്കുനേരെയുള്ള ഭീഷണികൾ തുടരും.

ധബോൽകർ കൊല്ലപ്പെടു​േമ്പാൾ കോൺഗ്രസ്- എൻ.സി.പി സർക്കാരാണ്​ ഭരിക്കുന്നത്​. ഗോവിന്ദ്​ പൻസാരെ 2015ൽ​ കൊല്ലപ്പെടു​േമ്പാൾ ബി.ജെ.പി-ശിവസേന സർക്കാരാണ്​ ഭരിച്ചത്​​. ഇപ്പോൾ സഖ്യ സർക്കാരും. എല്ലാ പാർട്ടികളും മഹാരാഷ്​ട്രയുടെ പുരാഗതിക്ക്​ പിന്നിൽ തങ്ങളാണെന്ന്​ പറയുന്നവരാണ്​​. അംബേദ്​കറുടെയും ഷാഹു ഫുലേയുടെയും പുരോഗമന ചിന്തകൾ പ്രസംഗങ്ങളിൽ എല്ലാവരും ഉദ്ധരിക്കുന്നു. പക്ഷേ പുരോഗമന ചിന്തകൾക്കായി നിലകൊണ്ടതിൻെറ പേരിൽ കൊല്ലപ്പെട്ട ഒരാളുടെ കേസന്വേഷണം ഇതുവരെയും പൂർത്തിയായില്ല എന്നതാണ്​ യാഥാർഥ്യം -ഹമീദ്​ ധബോൽക്കർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra DabholkarBJP-RSScongress-ncp-shivsenahinduthva
Next Story