Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാഭോൽകർ, പൻസാരെ...

ദാഭോൽകർ, പൻസാരെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന്​ ഹൈകോടതി 

text_fields
bookmark_border
dabholkar-pansare
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ യു​ക്​​തി​വാ​ദി നേ​താ​വ്​ ഡോ. ​ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക​ർ, സി.​പി.െ​എ നേ​താ​വ്​ ഗോ​വി​ന്ദ്​ പ​ൻ​സാ​രെ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക്​ ത​മ്മി​ൽ കൃ​ത്യ​മാ​യ ബ​ന്ധ​വും കൊ​ല​യാ​ളി​ക​ൾ​ക്ക്​ പി​ന്നി​ൽ ശ​ക്​​ത​മാ​യ സം​ഘ​ട​ന​യു​മു​ണ്ടെ​ന്ന്​ ബോംെ​ബ ഹൈ​കോ​ട​തി. 

അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ബി.െ​എ​യും സം​സ്​​ഥാ​ന സി.െ​എ.​ഡി​യും ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ക്കെ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​സി. ധ​ർ​മാ​ധി​കാ​രി, വി​വ ക​ങ്ക​ൺ​വാ​ടി എ​ന്നി​വ​രാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​രു കൊ​ല​പാ​ത​ക​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും സാ​മ്പ​ത്തി​ക​മ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ളു​മാ​യി ചി​ല സം​ഘ​ട​ന​ക​ൾ കൊ​ല​യാ​ളി​ക​ൾ​ക്ക്​ പി​ന്നി​ലു​ണ്ടെ​ന്നും ആ​സൂ​ത്രി​ത​മാ​യാ​ണ്​ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 

സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​ച്ച കാ​ല​ത്ത്​ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത ഏ​ജ​ൻ​സി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. അ​ന്വേ​ഷ​ണ​ത്തി‍​െൻറ രീ​തി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട കോ​ട​തി എ​ങ്ങ​നെ അ​ന്വേ​ഷി​ക്ക​ണ​െ​മ​ന്ന്​ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്​​തു. ആ​ധു​നി​ക സാേ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചും മ​റ്റ്​ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും വേ​ണം അ​ന്വേ​ഷി​ക്കാ​ൻ. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​മു​ണ്ട്. ഇ​ക്കാ​ല​ത്ത്​ അ​ധി​ക നാ​ൾ ഒ​ളി​ച്ചു​ക​ഴി​യാ​നാ​കി​ല്ല. 
ബാ​ങ്ക്​ ഇ​ട​പാ​ടും എ.​ടി.​എം ഇ​ട​പാ​ടും ട്രെ​യി​ൻ ബു​ക്കി​ങ്ങു​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ കു​റി​ച്ചെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി അ​ടു​ത്ത 13ന്​ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ദാ​ഭോ​ൽ​ക​ർ കേ​സ്​ സി.​ബി.െ​എ​യും പ​ൻ​സാ​രെ കേ​സ്​ സി.െ​എ.​ഡി​യു​മാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtGovind PansareNarendra Dabholkarmalayalam newsKillings
News Summary - Narendra Dabholkar, Govind Pansare killing Well Planned, Linked-India news
Next Story