Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നരേന്ദർ സറണ്ടർ, ഹൗദി...

‘നരേന്ദർ സറണ്ടർ, ഹൗദി മോദി- ബായ് ബായ്’; പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും

text_fields
bookmark_border
‘നരേന്ദർ സറണ്ടർ, ഹൗദി മോദി- ബായ് ബായ്’; പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കീ​ഴ​ട​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ല​മെ​ന്റി​ന് അ​ക​ത്തും പു​റ​ത്തും പ്ര​തി​പ​ക്ഷ ​പ്ര​തി​ഷേ​ധം. ചൊ​വ്വാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​തോ​ടെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ എ​പ്സ്റ്റീ​ൻ ഫ​യ​ൽ കാ​ണി​ച്ച് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രി​ക്കു​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. എ​പ്സ്റ്റീ​ൻ മോ​ദി- സ​റ​ണ്ട​ർ മോ​ദി, ന​രേ​ന്ദ​ർ സ​റ​ണ്ട​ർ, ഹൗ​ദി മോ​ദി- ബാ​യ് ബാ​യ് തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ർ​ല​​മെ​ന്റ് പി​രി​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം പാ​ർ​ല​മെ​ന്റി​ന് പു​റ​ത്തും ആ​രം​ഭി​ച്ചു. വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നും പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി.

പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന്റെ പ്ര​ധാ​ന​ക​വാ​ട​ത്തി​നു മു​ന്നി​ൽ ഒ​ത്തു​കൂ​ടി​യ ​കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ മോ​ദി​യെ പ​രി​ഹ​സി​ക്കു​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, വ​യ​നാ​ട് എം.​പി ​പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് മു​ന്നി​ൽ ന​രേ​ന്ദ്ര മോ​ദി കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ കെ.​സി. വേ​ണു​​ഗോ​പാ​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം കൂ​ടി ട്രം​പി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്നും രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ട്രം​പാ​ണ്. രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര​ക്ക​രാ​റു​ക​ളു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് മ​റ്റൊ​രു രാ​ഷ്ട്ര​ത്തി​ന്റെ പ്ര​സി​ഡ​ന്റ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ട്രം​പ് തീ​രു​മാ​നി​ച്ച​ത് അ​നു​സ​രി​ച്ച് മോ​ദി കീ​ഴ​ട​ങ്ങു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം അ​ടി​യ​റ വെ​ക്കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​മാ​ണി​ത്. പാ​ർ​ല​മെ​ന്റി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiProtestsRahul GandhiCongress
News Summary - 'Narendar surrender'; Protest in Parliament over trade deal
Next Story