Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയുടെ ജി.ഡി.പി 1947ന്​ ശേഷമുള്ള ഏറ്റവും താഴ്​ചയിലേക്ക്​ -എൻ.ആർ. നാരായണ മൂർത്തി
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ജി.ഡി.പി...

ഇന്ത്യയുടെ ജി.ഡി.പി 1947ന്​ ശേഷമുള്ള ഏറ്റവും താഴ്​ചയിലേക്ക്​ -എൻ.ആർ. നാരായണ മൂർത്തി

text_fields
bookmark_border

ബെംഗളൂരു: ഇന്ത്യയുടെ ജി.ഡി.പി വളർച്ച സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക്​ കൂപ്പുകുത്തുമെന്ന്​ ഇൻഫോസിസ്​ സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ മുന്നറിയിപ്പ്​.

സമ്പദ്​ വ്യവസ്ഥയെ തിരികെക്കൊണ്ട്​ വരാനാകുമെന്നും ജനങ്ങൾ പകർച്ചവ്യാധികൾ അതിജീവിക്കാൻ മുന്നൊരുക്കം നടത്തണമെന്നും നാരായണ മൂർത്തി കൂട്ടിച്ചേർത്തു. ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഞ്ചിനീയറിങ്​​ ആൻഡ്​ ടെക്​നോളജിയുടെ ചർച്ചയിൽ പ​ങ്കെടുക്കവെയാണ്​ സോഫ്​റ്റ്​വെയർ രംഗത്തെ അതികായനായ നാരായണമൂർത്തി അഭിപ്രായ പ്രകടനം നടത്തിയത്​.

ആഗോളതലത്തിലെ ജി.ഡി.പിയും കൂപ്പുകുത്തും. കച്ചവടരംഗത്തെ സ​ങ്കോചവും യാത്രകൾ ഇല്ലാതായതും ആഗോളതലത്തിലെ ജി.ഡി.പി നിരക്ക്​ അഞ്ചു മുതൽ പത്ത്​ ശതമാനത്തിനുള്ളിൽ നിർത്തും.

​കോവിഡ്​ വാക്​സിൻ ഇന്ത്യയിലെത്തിയാൽ തന്നെ, ഒരു ദിവസം പരമാവധി പത്തുലക്ഷം പേർക്ക്​ മാത്രമേ പ്രതിരോധ കുത്തിവെപ്പ്​ നടത്താനാവൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുഴുവൻ പേർക്കും വാക്​സിൻ നൽകാൻ 140 ദിവസം വേണ്ടിവരും. ഇന്ത്യ പൊതുജന ആരോഗ്യത്തിൽ ശാസ്​ത്രീയ നിക്ഷേപം നടത്തിയിട്ടില്ല. അതിൻെറ അപര്യാപ്​ത​ത നമ്മുടെ ആരോഗ്യരംഗത്തിനുണ്ട്​ -രാമമൂർത്തി അഭിപ്രായപ്പെട്ടു.

അതേസമയം, രാമമൂർത്തിയുടെ പ്രസ്​താവന മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി ഇവിടെയുണ്ടെങ്കിൽ ഇത്​ സംഭവിക്കും എന്ന്​ രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosysNarayana Murthyindian gdp
Next Story