Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ നേതാവ്​...

കോൺഗ്രസ്​ നേതാവ്​ എൻ.ഡി തിവാരി​ ബി.​ജെ.പിയി​േലക്ക്

text_fields
bookmark_border
കോൺഗ്രസ്​ നേതാവ്​ എൻ.ഡി തിവാരി​ ബി.​ജെ.പിയി​േലക്ക്
cancel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്​ നേതാവ്​ നാരായൺ ദത്ത്​ തിവാരിയും മകൻ രോഹിത്​ ശേഖറും ബി.​ജെ.പിയി​േലക്ക്​. ഇരുവരും​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷായുടെ വീട്ടിലെത്തി അംഗത്വം സ്വീകരിക്കും. യു.പി, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിൽ കോൺഗ്രസിന്‍റെ മുൻ മുഖ്യമന്ത്രിയായിരുന്നു 91 കാരനായ തിവാരി.

​േരാഹിതിന് ഉത്തരാഖണ്ഡ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ ഉറപ്പു നൽകിയതോടെയാണ്​ ബി.ജെ.പിയിലേക്കുള്ള മാറ്റം. ആറു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വർഷം മുമ്പാണ്​ രോഹിതിനെ മകനായി അംഗീകരിച്ചത്​.

അടുത്തമാസം തെരഞ്ഞെടുപ്പ്​ നടക്കുന്ന ഉത്തരാഖണ്ഡിലെ ബ്രാഹ്​മണ വോട്ടുകൾ ലക്ഷ്യം വച്ചാണ്​ ബി.ജെ.പിയുടെ നീക്കം. 1990കളിൽ പ്രധാനമന്ത്രയാകാൻ വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ്​ വിട്ട്​ അർജുൻ സിങ്ങുമായി ചേർന്ന്​ കോൺഗ്രസ്​ (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട്​ സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച്​ കോൺഗ്രസിലേക്ക്​ തന്നെ തിരിച്ചു വരികയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:n d tiwaribjpCongres
News Summary - Narayan Dutt Tiwari, 91, Is The BJP's Latest Import From Congress; Package Deal Includes Son
Next Story