നാരദ ടേപ് വിവാദം: കൊൽക്കത്ത മേയർക്ക് വീണ്ടും സമൻസ്
text_fieldsകൊൽക്കത്ത: നാരദ ടേപ് വിവാദവുമായി ബന്ധപ്പെട്ട് കൊൽക്കത്ത മേയർ സൊവൻ ചാറ്റർജിക്ക് മൂന്നാം തവണയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമൻസ്. മുമ്പ് രണ്ടു തവണയും ഹാജരാകാത്തതിനെ തുടർന്നാണിത്. കൂടാതെ പശ്ചിമബംഗാൾ മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, സുവേന്ദു അധികാരി എന്നിവരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നാലു േപരും ആഗസ്റ്റ് നാലിനും 11നുമിടക്കാണ് ഹാജരാകേണ്ടത്.
വ്യവസായിയെന്ന വ്യാജേന സമീപിച്ച നാരദ ന്യൂസ് എഡിറ്റർ മാത്യു സാമുവലിൽനിന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് അന്വേഷണം. തൃണമൂൽ എം.പി സുൽത്താൻ അഹ്മദ്, സഹോദരനും എം.എൽ.എയുമായ ഇഖ്ബാൽ അഹ്മദ് എന്നിവരെ നേരത്തേ എൻഫോഴ്സ്മെൻറ് ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
