നാരദ സി.ഇ.ഒക്ക് വീണ്ടും സമൻസ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പിമാരും മന്ത്രിമാരും കോഴ വാങ്ങിയത് പുറത്തുകൊണ്ടുവന്ന രഹസ്യകാമറ ഒാപറേഷനുമായി ബന്ധപ്പെട്ട് നാരദ ന്യൂസ് സി.ഇ.ഒ മാത്യു സാമുവലിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. കഴിഞ്ഞ 18ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് 24ന് ഹാജരാകണമെന്നാവശ്യപ്പെട്ടത്. യാത്രചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ സാമുവൽ കേരളത്തിലെത്തി ചോദ്യംചെയ്യണമെന്നും അപേക്ഷ നൽകിയിരുന്നു. എന്നാൽ, 24ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കൊച്ചി ഒാഫിസിൽ ഹാജരാകാനാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.
