Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദിത ദാസിൻെറ പിതാവ് പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

text_fields
bookmark_border
നന്ദിത ദാസിൻെറ പിതാവ് പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ
cancel

14 വർഷം മുമ്പ് പ്രശസ്ത ചിത്രകാരൻ ജതിൻ ദാസ് ലൈംഗിക ചൂഷണം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തൽ. ദാസിനെതിരെ ആരോപണവുമായി നിഷ ബോറയാണ് ട്വിറ്ററിലെത്തിയത്. നടിയും സംവിധായകയുമായ നന്ദിത ദാസിൻെറ പിതാവ് ആണ് ജതിൻ ദാസ്. കുറച്ച് ദിവസത്തേക്ക് സഹായി ആയി നിൽക്കാൻ എന്നെ ക്ഷണിച്ച അദ്ദേഹം ഖിദ്കി വില്ലേജ് സ്റ്റുഡിയോയിൽ വെച്ച് ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് ഞാൻ ഒാടുകയായിരുന്നു. ഇക്കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല.

രണ്ടുദിവസം കഴിഞ്ഞ് അയാളുടെ മകൾ നന്ദിതാദാസ് ഫോണിൽ വിളിച്ചു. ഒരു സ്ത്രീ സഹായിയായി ലഭിക്കുമോ എന്നറിയാനാണ് അവർ വിളിച്ചത്. നന്ദിത അവരെ സ്വയം പരിചയപ്പെടുത്തി, അവളുടെ പിതാവ് ആണ് എന്റെ നമ്പർ തന്നതെന്ന് പറഞ്ഞു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചു-നിഷ ബോറ വ്യക്തമാക്കി.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ജതിൻ ദാസ് രംഗത്തെത്തി. ഞാൻ ഞെട്ടിപ്പോയി. എല്ലാ തരത്തിലുള്ള കാര്യങ്ങളും ഈ ദിവസങ്ങളിൽ നടക്കുന്നു. ചില ആളുകൾ ചിലത് ചെയ്യുന്നു, ചിലയാളുകൾ ആരോപണങ്ങൾ ഉന്നയിക്കുന്നു.എനിക്ക് അവളെ അറിയില്ല, ഞാൻ ഒരിക്കലും അവളെ കണ്ടിട്ടില്ല, ഇവരെ കണ്ടുമുട്ടിയിട്ടുണ്ടെങ്കിൽപ്പോലും ഇതുപോലൊരു പെരുമാറ്റം നടത്തുകയില്ല. അത് അശ്ലീലമാണ്- പത്മഭൂഷൺ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. ഒരു ഗെയിം നടക്കുന്നുണ്ട്.ചില ആളുകൾ യഥാർത്ഥത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നു, ചില ആളുകൾ തമാശക്ക് വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നു- അദ്ദേഹം പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nandita Das' Father Jatin Das Accused of Harassment, Painter Denies
Next Story