Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആദ്യം കരുതിയത് പാചക...

‘ആദ്യം കരുതിയത് പാചക ഗ്യാസ്​ ചോർന്നതെന്ന്​; വാതിൽ തുറന്നതോടെ വാതകം അകത്തേക്ക്​ പടർന്നു’

text_fields
bookmark_border
nandini-menon.jpg
cancel

വിശാഖപട്ടണം ആർ.ആർ വെങ്കടപുരം വില്ലേജിലെ എൽ.ജി പോളിമേഴ്​സിൽ​ പുലർച്ചെയോടെയുണ്ടായ വാതകചോർച്ച ദുരന്തത്തി​​​െൻറ അനുഭവ വിവരണവുമായി എഴുത്തുകാരിയും വിശാഖപട്ടണത്ത്​ താമസക്കാരിയുമായ നന്ദിനി മേനോൻ.

രാവിലെ ആറ്​ മണിക്കാണ്​ വല്ലാ​ത്തൊരു മണം പരക്കുന്നതായിട്ട്​ തോന്നിയത്​. ആദ്യം കരുതിയത്​ വീട്ടിലെ പാചക വാതക സിലിണ്ടർ ചോർന്നതാണെന്നാണ്​. ആ ഗന്ധം ​ പുറത്തേക്ക്​ കളയാൻ വാതിലെല്ലാം തുറന്നിട്ടു. അപ്പോഴാണ്​ പ്രശ്​നം പുറത്താണെന്ന്​ അറിയുന്നത്​. എന്നാൽ, തുറന്നിട്ട വാതിലിലൂടെ വാതകം വീടിനകത്തു കയറി. കണ്ണുനീറ്റലും നേരിയ തലവേദനയും അനുഭവ​െപ്പട്ടു തുടങ്ങി. ശ്വസിക്കുന്ന വായുവിന്​ കട്ടി കൂടിയതുപോലെ. അപ്പോൾ തന്നെ വീടെല്ലാം അടച്ചു. എക്​സ്​ഹോസ്​റ്റ്​ ഫാനെല്ലാം ഓണാക്കി വീടിനകത്തു നിന്ന്​ വാതകം പുറത്തു കളയാനുള്ള ശ്രമം വിജയിച്ചു. പിന്നെയാണ്​ ഇതേക്കുറിച്ചുള്ള വാർത്തകൾ വരു​ന്നതും ടി.വിയിലൊക്കെ കാണുന്നതും. വാതകം ഒഴിവായപ്പോൾ വീടിനകത്ത്​ വലിയ പ്രശ്​നമില്ലാതായി. പുറത്ത്​ പക്ഷെ അങ്ങനെയല്ല​ായിരുന്നു. 

വാതക ചോർച്ച സംഭവിച്ച പ്ലാൻറിൽനിന്ന്​ എട്ട്​ കിലോമീറ്റർ ദൂരെയാണ്​ എ​​​െൻറ വീട്​. എന്നിട്ടുപോലും അതി​​​െൻറ പ്രത്യാഘാതം ഞങ്ങൾക്കരികിലുമെത്തി. കനത്ത കാറ്റുകൊണ്ടായിരിക്കണം, എല്ലായിട​ത്തേക്കും വാതകം പെ​ട്ടെന്ന്​ വ്യാപിക്കാൻ തുടങ്ങിയിരുന്നു. പുലർച്ചെ ആയതിനാലാണ്​ എന്താണ്​ സംഭവിച്ചതെന്ന്​ തുടക്കത്തിൽ മനസ്സിലാവാതെ പോയത്​.

ഇരുചക്രവാഹനം ഓടിച്ചു വരുന്നവരെല്ലാം റോഡിൽ വീഴുന്നതാണ്​ ടി.വി ചാനലുകളിൽ കാണുന്നത്​. അതിൽ അദ്​ഭുതം തോന്നിയില്ല. ഏറെ അകലത്തുള്ള ഞങ്ങൾക്ക്​ കണ്ണു നീറലും തലവേദനയുമൊക്കെയായി ഇത്രയധികം പ്രശ്​നം അനുഭവപ്പെടുന്നെങ്കിൽ ആ പ്ലാൻറിനു ചുറ്റുമുള്ള ആളുകളുടെ അവസ്ഥ​ എന്തായിരിക്കും?. ധാരാളം വെള്ളം കുടിക്കാനും വീടി​​​െൻറ എക്​സ്​ഹോസ്​റ്റർ ഫാൻ ഓൺ ചെയ്​ത്​ വീടിനകത്ത്​ കയറിയ വാതകത്തെ പുറത്തുകളയാനുമൊക്കെയാണ്​ വിദഗ്​ധർ പറയുന്നത്​. അതെല്ലാം ചെയ്​തുകൊണ്ടിരിക്കുന്നുണ്ട്​. ഒരു ഇഞ്ച്​ പോലും വാതിലോ ജനാലയോ തുറക്കാൻ പറ്റില്ല. അതാണ്​ ഇപ്പോഴത്തെ അവസ്ഥ. ഞങ്ങൾ ദൂരെയായതിനാൽ ഞങ്ങൾക്ക്​ ടി.വി ചാനലിലൂടെയുള്ള കാഴ്​ചകളേ കാണാൻ പറ്റുന്നുള്ളൂ. മറ്റ്​ കാര്യങ്ങളൊന്നും അറിയാൻ പറ്റില്ല. 

ടൗൺ ഏരിയക്ക്​ പുറത്തുള്ള പ്രദേശത്താണ്​ സംഭവം നടന്നത്​. അവിടെ എല്ലാ പഴുതുകളും അടക്കാൻ പറ്റാത്ത ഒരുപാട്​ ചെറിയ വീടുകളുണ്ടാവാം. ആ വീടിനകത്തുള്ള ആളുകളാണ്​ പരിഭ്രമിച്ചു പുറത്തു ചാടിയിട്ടുണ്ടാവുക. നമ്മൾക്ക്​ എന്തെങ്കിലും സംഭവിക്കുമ്പോൾ പുറത്തേക്കിറങ്ങാനുള്ള തോന്നലല്ലേ ഉണ്ടാവുക. അങ്ങനെ പുറത്ത്​ ചാടിയവരായിരിക്കും ഇത്രയധികം റോഡരികിൽ വീണു കിടന്നത്​. സംഭവം നടന്ന കുറച്ച്​ സമയത്തിനു ശേഷം ആളുകൾക്ക്​ പുറത്തിറങ്ങരുതെന്ന കാര്യം മനസ്സിലായി. ഞങ്ങൾ ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. ബാൽക്കണിയിലേക്കൊന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. 

സംഭവം നടന്ന ഭാഗങ്ങളിലെല്ലാം ഒരുപാട്​ മലയാളി കുടുംബങ്ങളുണ്ട്​. വിശാഖ പട്ടണം കേരള കലാസമിതിയുടെ വാട്​സ്​ആപ്​​ ഗ്രൂപ്പിലൂടെയും ഫോൺ ചെയ്​തും അവരെ കുറിച്ച്​ അന്വേഷിച്ചു​. അവരെല്ലാവരും അടച്ചുറപ്പുള്ള ഫ്ലാറ്റുകളിലും വീടുകളിലുമൊക്കെ താമസിക്കുന്നവരായതിനാൽ സുരക്ഷിതരാണ്​. വീടിനകത്ത്​ സുരക്ഷിതരായി ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ ഇൗ സമയത്ത്​ ആരും പുറത്തിറങ്ങരുത്​. വണ്ടി ഓടിക്കരുത്​. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ്​ ബോധക്ഷയമോ മറ്റോ വരുന്നതെങ്കിൽ എത്ര വലിയ അപകടമാണ്​ ഉണ്ടാവുക. സ്വകാര്യ വാഹനങ്ങളിൽ എല്ലാവരും തലങ്ങും വിലങ്ങും ഓടുന്നതിനേക്കാൾ റോഡ്​ ഇപ്പോൾ പൊലീസിനും ആംബുലൻസിനും വിട്ടുകൊടുക്കുന്നതാണ്​ നല്ലത്​. പ്ലാൻറി​​​െൻറ ചുറ്റുമുള്ള ആളുകൾ വല്ലാതെ സഹിച്ചിട്ടുണ്ട്​. ദുരന്തത്തി​​​െൻറ ആഴം അടുത്ത ദിവസങ്ങളിലേ മനസ്സിലാവൂ. 

1994 മുതൽ വിശാഖപട്ടണത്ത്​ താമസിച്ചുവരികയാണ്​ ഞാൻ​. മുമ്പ്​ ഒരു തിരുവോണ ദിവസം (വർഷം കൃത്യമായി ഓർക്കുന്നില്ല) ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ വലിയൊരു സ്​ഫോടനവും വൻ വാതക ചോർച്ചയും ഉണ്ടായിരുന്നു. ഒരുപാട്​ ആളുകൾ പ്ലാൻറിനകത്ത്​ മരിച്ചു. അന്ന്​ അവിടെ നിന്ന്​ 15 കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ വീടി​​​െൻറ ചുവരിന്​ വിള്ളൽ വീണിരുന്നു. അന്ന്​ പ്ലാൻറിനകത്തുള്ളവർക്കാണ്​ ദുരന്തമുണ്ടായത്​. 

 


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas leakmalayalam newsindia newsVishakhapatnam
News Summary - nandini menon describes vishakhapatanam gas leakage -india news
Next Story