Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനന്ദിഗ്രാമിലെ ജനങ്ങൾ...

നന്ദിഗ്രാമിലെ ജനങ്ങൾ മമതയെ പരാജയപ്പെടുത്തും -സുവേന്ദു അധികാരി

text_fields
bookmark_border
Suvendu Adhikari
cancel

കൊൽക്കത്ത: നന്ദിഗ്രാമിലെ ജനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്ത​ുമെന്ന് തൃണമൂലിൽനിന്ന്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി. തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ മാത്രമാണ്​ മമത ബാനർജി ജനങ്ങളെ ഓർക്കുന്നത്​. എന്നാൽ താനും നന്ദിഗ്രാമിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നന്ദിഗ്രാമിൽ മമതക്കെതിരായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്​ മുമ്പ്​ നടത്തിയ ക്ഷേത്ര സന്ദർശനത്തി​നുശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം.

'ഞാനും നന്ദിഗ്രാമിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ പഴയതാണ്​. മമത ബാനർജി എല്ലാ അഞ്ചുവർഷവും തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ മാത്രമാണ് ജനങ്ങളെ ഓർക്കുക. ജനങ്ങൾ മമതയെ പരാജയപ്പെടുത്തും. ഇന്ന്​ ഞാൻ നാമനി​ർദേശ പത്രിക സമർപ്പിക്കും. ഞാൻ ഇവിടത്തെ ഒരു വോട്ടർ കൂടിയാണ്​' -സുവേന്ദു അധികാരി പറഞ്ഞു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സുവേന്ദു അധികാരി​െക്കാപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുഗമിച്ചു. മമതയും സു​േവന്ദു അധികാരിയു​ം നേർക്കുനേർ ഏറ്റുമുട്ടുന്ന ശ്രദ്ധേയ മണ്ഡലമാണ്​ നന്ദിഗ്രാം. മാർച്ച്​ 10ന്​ മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുൻ തെരഞ്ഞെടുപ്പിൽ സു​േവന്ദുവിന്​ 50,000ത്തിൽ അധികം ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ്​ നന്ദിഗ്രാം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressNandigramSuvendu Adhikariassembly electin 2021BJP
News Summary - Nandigram Will Defeat Mamata Banerjee BJPs Suvendu Adhikari
Next Story