Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരുക്ക് മുറുക്കാൻ ബിജെപി; സംരക്ഷണം തേടി നന്ദിഗ്രാം സ്ഥാനാർഥി ഹൈകോടതിയിൽ

text_fields
bookmark_border
കുരുക്ക് മുറുക്കാൻ ബിജെപി; സംരക്ഷണം തേടി നന്ദിഗ്രാം സ്ഥാനാർഥി ഹൈകോടതിയിൽ
cancel

കൊ​ൽ​ക്ക​ത്ത: മ​മ​ത ബാ​ന​ർ​ജി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച കോ​​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ കു​രു​ക്കാ​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ നീ​ക്കം. നി​ല​വി​ൽ ഒ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ന​ന്ദി​ഗ്രാ​മി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ലാ​ൻ പ്ര​ധാ​നെ​തി​രെ മ​റ്റു അ​ഞ്ച് കേ​സു​ക​ൾ കൂ​ടി ചു​മ​ത്തി കു​രു​ക്ക് മു​റു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന്റെ പ്ര​തി​കാ​ര ന​ട​പ​ടി​യി​ൽ നി​ന്നും സം​ര​ക്ഷ​ണം തേ​ടി അ​ദ്ദേ​ഹം കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ അ​റ​സ്റ്റും ത​ട​ങ്ക​ലും ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത ബാ​ന​ർ​ജി കോ​ൺ​ഗ്ര​സി​ന് പ​ര​സ്യ​മാ​യി ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​​തി​നു പി​ന്നാ​ലെ​യാ​ണ് 2007ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ലെ അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മി​ലാ​ൻ പ്ര​ധാ​നെ അ​റ​സ്റ്റു ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ 18ന് ​അ​റ​സ്റ്റു ചെ​യ്ത​തി​നു പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ലു​ള്ള മ​റ്റ് അ​ഞ്ച് കേ​സു​ക​ളി​ൽ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ന​ന്ദി​ഗ്രാം, ര​ജി​ന​ഗ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും, ആം ​ജ​ന​ത ഉ​ന്ന​യാ​ൻ നേ​താ​വ് ഹു​മ​യൂ​ൺ ക​ബീ​റും രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ന​ന്ദി​ഗ്രാ​മി​ലും ര​ജി​ന​ഗ​റി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ പി​ള​ർ​പ്പും, ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന രാ​ഷ്ട്രീ​യം സ​ങ്കീ​ർ​ണ​മാ​വു​ന്ന​തി​നി​ടെ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ന​ന്ദി​ഗ്രാ​മി​ലെ മ​മ​ത​യു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ പി​ൻ​വാ​ങ്ങ​ലും, കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​റ​സ്റ്റു​മാ​യ​തോ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യു​ള്ള​തി​നാ​ൽ മി​ലാ​ൻ പ്ര​ധാ​ന് ജ​ന​ങ്ങ​ളെ നേ​രി​ട്ടു​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നാ​വി​ല്ല. അ​തി​നി​ടെ, ആ​റു​വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ ബി.​ജെ.​പി പ്ര​സി​ഡ​ന്റ് ജെ.​പി. ന​ഡ്ഡ​യു​ടെ വാ​ഹ​ന വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. 2020 ഡി​സം​ബ​റി​ൽ സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ൽ ന​ട​ന്ന ബി.​ജെ.​പി പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വാ​ഹ​ന വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nandigram candidate moves HC as BJP tightens noose
Next Story