Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാന്ദഡ്​ സ്​ഫോടനം:...

നാന്ദഡ്​ സ്​ഫോടനം: സംഘ്​പരിവാറിനെതിരെ വെളിപ്പെടുത്തലുമായി വന്ന മുൻ ആർ.എസ്​.എസുകാരന്റെ ഹരജി കോടതി തള്ളി

text_fields
bookmark_border
Nanded bomb blast: Court rejects plea of ​​ex-RSS worker
cancel

മും​ബൈ: 2006ലെ ​നാ​ന്ദ​ഡ്​ സ്​​ഫോ​ട​ന കേ​സി​ൽ സാ​ക്ഷി​യാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ൻ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ യ​ശ്വ​ന്ത്​ ഷി​ൻ​ഡെ ന​ൽ​കി​യ ഹ​ര​ജി നാ​ന്ദ​ഡ്​ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി. രാ​ജ്യ​ത്തെ സ്​​ഫോ​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളാ​ണെ​ന്നും ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ട്ട​ത്തി​നാ​യാ​ണ്​ സ്​​ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ യ​ശ്വ​ന്ത്​ ഷി​ൻ​ഡെ നാ​ന്ദ​ഡ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​മ്മു​വി​ൽ ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​കാ​യി​രി​ക്കെ 90ക​ളി​ൽ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ ഇ​ന്ദ്രേ​ഷ്​ കു​മാ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ളെ ആ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്​ ക​ശ്മീ​രി​ൽ എ​ത്തി​ച്ച​താ​യും പു​ണെ​യി​ൽ ബോം​ബ്​ നി​ർ​മാ​ണ, സ്​​ഫോ​ട​ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യും യ​ശ്വ​ന്ത്​ ഷി​ൻ​ഡെ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. നാ​ന്ദ​ഡ്​ സ്​​ഫോ​ട​ന കേ​സി​ൽ ത​ന്നെ സാ​ക്ഷി​യാ​ക്ക​ണ​മെ​ന്നും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​ ദേ​ശീ​യ നേ​താ​വ്​ മി​ലി​ന്ദ്​ പ​രാ​ൺ​ഡെ​യെ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട യ​ശ്വ​ന്ത്​ നാ​ന്ദ​ഡ്​ സ്​​ഫോ​ട​ന കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​യ പി​ടി​കി​ട്ടാ​പു​ള്ളി ‘മി​ഥു​ൻ ച​ക്ര​വ​ർ​ത്തി’​യു​ടെ യ​ഥാ​ർ​ഥ പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഹ​രി​ദ്വാ​ർ സ്വ​ദേ​ശി പ്ര​ഫ. ര​വി ദേ​വ്​ ആ​ണ്​ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി എ​ന്നാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ, 16 വ​ർ​ഷ​ത്തി​നു ശേ​ഷം സാ​ക്ഷി​പ​റ​യാ​ൻ രം​ഗ​ത്തെ​ത്തി​യ യ​ശ്വ​ന്തി​ന്റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്​​ത സി.​ബി.​ഐ അ​ദ്ദേ​ഹ​ത്തെ സാ​ക്ഷി​യാ​ക്കു​ന്ന​തി​നെ കോ​ട​തി​യി​ൽ എ​തി​ർ​ത്തു. നാ​ന്ദ​ഡ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി മ​റാ​ത്തെ​യാ​ണ്​ ചൊ​വ്വാ​ഴ്ച യ​ശ്വ​ന്തി​ന്റെ ഹ​ര​ജി ത​ള്ളി​യ​ത്. വി​ശ​ദ ഉ​ത്ത​ര​വ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ധി​പ്പ​ക​ർ​പ്പ്​ ല​ഭി​ച്ച ശേ​ഷം ബോം​​ബെ ഹൈ​കോ​ട​തി ഔ​റം​ഗാ​ബാ​ദ്​ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ യ​ശ്വ​ന്ത്​ ഷി​ൻ​ഡെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nanded bomb blast
News Summary - Nanded bomb blast: Court rejects plea of ​​ex-RSS worker
Next Story