Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐ കാരണം ഐടി മേഖലയിൽ തൊഴിൽ നഷ്ടമുണ്ടാകില്ലെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ; 'ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കും'

text_fields
bookmark_border
nandam nilekani
cancel
camera_alt

നന്ദൻ നിലേകനി

ന്യൂഡൽഹി: എ.ഐ സാങ്കേതികവിദ്യയുടെ വരവോടെ ഇന്ത്യയിലെ ഐ.ടി മേഖലയിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന വാദങ്ങൾ തള്ളി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി. ഇത്തരം ഭയപ്പെടുത്തലുകൾ വ്യാജപ്രചാരണവും വൻകിട മൂലധന ശക്തികളുടെ ബിസിനസ് താൽപര്യങ്ങൾക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറം 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ തൊഴിൽ മേഖലയെ തകർക്കുന്ന ഒരു 'സുനാമി' പോലെയാണെന്ന ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിലേകനി. എ.ഐയുടെ വരവോടെ ഇൻഫോസിസ് പോലുള്ള ഐ.ടി സേവന കമ്പനികളുടെ ആവശ്യകത വർധിക്കുകയാണുണ്ടായിട്ടുള്ളത്. കമ്പനികളുടെ പ്രവർത്തനരീതി എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറ്റിയെടുക്കുക എന്നത് ഏറെ സങ്കീർണമായ പ്രക്രിയയാണ്. അതിനാൽ ഐ.ടി കമ്പനികൾക്ക് മുന്നിൽ കൂടുതൽ അവസരങ്ങളാണ് തുറക്കപ്പെടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയുടെ വേഗതയേക്കാൾ വളരെ പതുക്കെയാണ് അത് പ്രായോഗികതലത്തിൽ നടപ്പിലാക്കപ്പെടുന്നത്. 20 വർഷം മുൻപ് നിലവിൽ വന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ പോലും പല കമ്പനികളും ഇപ്പോഴും പൂർണമായി സ്വീകരിച്ചിട്ടില്ല. കോഡിങ് പോലുള്ള കാര്യങ്ങൾ എ.ഐ വഴി എളുപ്പമാകുമെങ്കിലും കമ്പനികളുടെ മാനേജ്‌മെന്റ് മാറ്റങ്ങൾ, സുരക്ഷാ മുൻകരുതലുകൾ, എ.ഐ തെറ്റായ വിവരങ്ങൾ നൽകുന്നത് തടയൽ തുടങ്ങിയ കാര്യങ്ങൾക്ക് മനുഷ്യവിഭവശേഷി അത്യാവശ്യമാണ്.

ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളായിരിക്കും ഭാവിയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നും അദ്ദേഹം നിരീക്ഷിച്ചു. മൂന്നോ അഞ്ചോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ ജോലികൾ എ.ഐക്ക് പെട്ടെന്ന് ഏറ്റെടുക്കാൻ കഴിയില്ല. തുറന്ന ശൃംഖലകളും എ.ഐയും പ്രയോജനപ്പെടുത്തി ദശലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയൊരു മാതൃകയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും നിലേകനി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nandan Nilekani dismisses AI job loss fears, says demand for India’s IT sector will grow
Next Story