Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ മമതയുടെ നെയിംപ്ലേറ്റ് മാറ്റി കാവി നിറമടിച്ചു; നീക്കം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തൊട്ടുമുമ്പ്

text_fields
bookmark_border
ബംഗാളിൽ മമതയുടെ നെയിംപ്ലേറ്റ് മാറ്റി കാവി നിറമടിച്ചു; നീക്കം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തൊട്ടുമുമ്പ്
cancel

കൊൽക്കത്ത: കൊൽക്കത്തയിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ 'നന്ദൻ' സമുച്ചയത്തിന്റെ പ്രധാന ഹാളിൽ നിന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പേരുവിവരങ്ങൾ അടങ്ങിയ ഫലകം നീക്കം ചെയ്ത് ഓറഞ്ച് നിറം പൂശി. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് (കെ.ഐ.എഫ്.എഫ്) തൊട്ടുമുമ്പാണ് ഈ അപ്രതീക്ഷിത സംഭവവികാസം. അതേസമയം, സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ സ്മാരക ഫലകം യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്.

അതിനിടെ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും എസ്.ഐ.ആറിനുമെതിരെ ഡൽഹിയിലെ രാംലീല മൈതാനത്ത് ഇൻഡ്യ സഖ്യം വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ചടങ്ങിൽ പ​ങ്കെടുത്ത് സംസാരിച്ച മമത ബാനർജി, വോട്ടർ പട്ടിക പരിശോധനയുടെ പ്രധാന ഇരകൾ ബംഗാളിലെ ജനങ്ങളാണെന്നും ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ​ങ്കെടുത്തിരുന്നു.

‘ഞങ്ങൾ വഴങ്ങില്ല, ജീവൻ നൽകിയും പോരാടും എന്നാൽ കീഴടങ്ങില്ല. അവർ നമ്മുടെ ബംഗാളിനെ കൊള്ളയടിച്ചു. ഞങ്ങൾ ജനാധിപത്യം സംരക്ഷിക്കുകയും അതിനെ തിരികെ കൊണ്ടുവരികയും ചെയ്യും. രാഷ്ട്രീയത്തിലൂടെയും ജനാധിപത്യപരമായ പോരാട്ടത്തിലൂടെയും ഞങ്ങൾ ഇതിന് തിരിച്ചടി നൽകും,’ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ മമത ബാനർജി പ്രഖ്യാപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനും എതിരെ സംഘടിപ്പിച്ച ഈ റാലിയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നിരവധി പ്രമുഖ നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരും അണിനിരന്നു. മിന്റോ റോഡ് - കണോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച 'ചലോ ഡൽഹി' പ്രതിഷേധ മാർച്ച് രാംലീല മൈതാനത്താണ് സമാപിച്ചത്. ഒക്ടോബർ 31ന് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ നടന്ന മോക് ഇംപീച്ച്മെന്റ് പരിപാടിക്ക് പിന്നാലെയാണ് ഈ കൂറ്റൻ മാർച്ചും റാലിയും സംഘടിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mamata Banerjee's nameplate removed, painted orange at Nandan
Next Story