റിയാലിറ്റി ഷോയിലെ കുഞ്ഞുതാരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
text_fieldsബംഗളൂരു: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്വി രൂപേഷ്(6) അപകടത്തില്‍ മരിച്ചു. 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായിരുന്നു സമന്വി രൂപേഷ് ആണ് മരിച്ചത്. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ(34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. സമന്‍വിയുടെ അച്ഛന് രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. കനകപുര റോഡിലെ വജറഹള്ളി ക്രോസില്‍ ടിപ്പര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അമ്മയും സമന്‍വിയും റോഡിലേക്കു തെറിച്ചുവീണു. സമന്‍വിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമന്‍വിയുടെ ജീവന് രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രമുഖ ഹരികഥ കലാകാരന് ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമന്വി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

