കോളനികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകുന്നത് ധാർമികമല്ല -ശിവാനന്ദ് തിവാരി
text_fieldsപാറ്റ്ന: ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതിയിൽ ഓരോ കോളനിക്കും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പേര് നൽകുന്നതിനെ വിമർശിച്ച് ആർ.ജെ.ഡി ദേശീയ വൈസ് പ്രസിഡന്‍റ് ശിവാനന്ദ് തിവാരി. പൊതുജന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതിക്ക് ഇവരുടെ പേരുകൾ നൽകുന്നത് ധാർമികമല്ലെന്നാണ് തിവാരി അഭിപ്രായപ്പെട്ടത്.
കോളനികൾക്ക് മോദി നഗർ, നിതീഷ് നഗർ എന്ന് പേര് ഇടുമെന്നാണ് ബി.ജെ.പി നേതാവും റവന്യു മന്ത്രിയുമായ റാം സൂരത്ത് റായ് പറഞ്ഞത്. ഇതിനായി അനുമതി തേടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ നാടിനായി കഷ്ടപ്പെട്ട ആളുകൾ ഇവിടെ ജീവിച്ചിരുന്നുവെന്നും അവരെയാണ് ഓർക്കേണ്ടതെന്നും തിവാരി പറഞ്ഞു.
മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ജഗ്ജീവൻ റാം, മുൻ ബിഹാർ മുഖ്യമന്ത്രി പശ്വൻ ശാസ്ത്രി, ദലിത് കവി ഹീര ഡോം, ദശരഥ് മഞ്ജി തുടങ്ങിയവരുടെ പേരാണ് തിവാരി നിർദേശിച്ചത്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ പ്രതിനിധികൾ കൂടിയാണ് ഇവർ. ഈ പദ്ധതിക്ക് പരിഗണിക്കാവുന്ന അനുയോജ്യമായ പേരുകളിൽ ചിലതാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

