Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂനോയിലെ 'റോക്ക്സ്റ്റാർ' സഹോദരങ്ങൾ ഇനി ഓർമ; നമീബിയയിൽ നിന്നെത്തിയ ആദ്യ ബാച്ചിലെ ആൺ ചീറ്റകളെല്ലാം വിടപറഞ്ഞു

text_fields
bookmark_border
Namibian male cheetah roaming at Kuno National Park in Madhya Pradesh.
cancel

ഭോപ്പാൽ: ഇന്ത്യയുടെ അഭിമാന പദ്ധതിയായ 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി നമീബിയയിൽ നിന്ന് ആദ്യമായി മധ്യപ്രദേശിലെ കൂനോ ദേശീയോദ്യാനത്തിൽ എത്തിച്ച 'റോക്ക്സ്റ്റാർ' സഹോദരങ്ങളിലെ രണ്ടാമനും ചത്തു. 'എൽട്ടൺ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പത്ത് വയസ്സിലേറെ പ്രായമുള്ള 'ഗൗരവ്' എന്ന ആൺ ചീറ്റയാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെ ജീവൻ വെടിഞ്ഞത്. പ്രശസ്ത അന്താരാഷ്ട്ര ഗായകരായ എൽട്ടൺ ജോൺ, ഫ്രെഡ്ഡി മെർക്കുറി എന്നിവരുടെ പേരുകളിലായിരുന്നു എൽട്ടൺ, ഫ്രെഡ്ഡി (ശൗര്യ) എന്നീ സഹോദര ചീറ്റകൾ 'റോക്ക്സ്റ്റാർസ്' എന്നറിയപ്പെട്ടിരുന്നത്. ഇവരിൽ ശൗര്യ 2024 ജനുവരിയിൽ രോഗബാധയെ തുടർന്ന് ചത്തിരുന്നു.

ശാരീരിക അവശതകളും ക്ഷീണവും പ്രകടിപ്പിച്ചതിനെ തുടർന്ന് സെപ്റ്റംബർ 12-നാണ് വനത്തിൽ നിന്ന് ഗൗരവിനെ നിരീക്ഷണത്തിനായി മാറ്റിയത്. പ്രാഥമിക പരിശോധനയിൽ കടുത്ത നിർജ്ജലീകരണവും പേശികളുടെ ബലക്ഷയവും ദീർഘകാല രോഗാവസ്ഥയും കണ്ടെത്തിയതിനെ തുടർന്ന് പാൽപൂരിലെ ക്വാറന്റൈൻ ബോമയിലേക്ക് മാറ്റി തീവ്രപരിചരണവും ചികിത്സയും നൽകിവരികയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നാലോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ചീറ്റ പ്രോജക്റ്റ് ഫീൽഡ് ഡയറക്ടർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സാമ്പിൾ പരിശോധനാ ഫലങ്ങളും പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടിൽ ഒരു ആഫ്രിക്കൻ ചീറ്റയുടെ ശരാശരി ആയുസ്സ് 8 മുതൽ 12 വർഷം വരെയാണെന്നിരിക്കെ വാർദ്ധക്യസഹജമായ പ്രശ്നങ്ങളും ഇതിന് കാരണമായേക്കാമെന്നാണ് കരുതുന്നത്.

2022 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കൂനോയിൽ തുറന്നുവിട്ട എട്ട് നമീബിയൻ ചീറ്റകളുടെ ആദ്യ ബാച്ചിലെ മൂന്ന് ആൺ ചീറ്റകളും ഇതോടെ ചത്തു. പവൻ (ഒബാൻ), ശൗര്യ (ഫ്രെഡ്ഡി) എന്നിവർ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ആദ്യ ബാച്ചിലെ അഞ്ച് പെൺ ചീറ്റകളിൽ ആശ, ജ്വാല എന്നിവർ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. അതേസമയം, ഗൗരവിന്റെ മരണവിവരം അധികൃതർ പുറത്തുവിടാൻ വൈകിയെന്നും സുതാര്യതയില്ലെന്നും ആരോപിച്ച് വന്യജീവി പ്രവർത്തകൻ അജയ് ദുബെ രംഗത്തെത്തി. ഗൗരവിന്റെ മരണത്തോടെ കൂനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച 36 കുഞ്ഞുങ്ങൾ ഉൾപ്പെടെ ചീറ്റകളുടെ എണ്ണം 51 ആയി കുറഞ്ഞു; ഇതിൽ 16 എണ്ണം കാട്ടിൽ തുറന്നുവിട്ടിരിക്കുകയാണ്. ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുള്ള നാല് ചീറ്റകൾ കൂടി ചേരുമ്പോൾ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം നിലവിൽ 55 ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Namibian Cheetah Gaurav (Elton) Dies at Kuno National Park; All Males of First Batch Now Dead
Next Story